Home » നമ്മുടെ കോഴിക്കോട് » തിരുവോണ ദിവസം ഒറ്റ അടുപ്പും പുകയാത്തതായി ഉണ്ടാവരുത്;കലക്ടറോട് അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയ .

തിരുവോണ ദിവസം ഒറ്റ അടുപ്പും പുകയാത്തതായി ഉണ്ടാവരുത്;കലക്ടറോട് അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയ .

ഓണാഘോഷത്തിന് നിർദ്ദേശങ്ങൾ തേടിയ കളക്ടർക്കു ഫേസ്ബുക്കിൽ ലഭിച്ച ചില പ്രതികരണങ്ങൾ.

” സർ: തിരുവോണ ദിവസം ഒറ്റ അടുപ്പും പുകയാത്തതായി ഉണ്ടാവരുത്
ഓണകിറ്റുകൾ സാദ്ധ്യമെങ്കിൽ വിതരണം ചെയ്യണം, അർഹത പെട്ടവന് അന്നം കൊടുക്കുമ്പോൾ അവന്റെ കണ്ണുകളിൽ കാണുന്ന ആ തിളക്കം മാത്രം മതി സ്വന്തം പാപക്കറ മായ്ക്കാൻ”

“അഗതികൾ.. അശരണർ .. വൈകല്യമുള്ളവർ.. മക്കൾ ത്യജിചവർ ..ഇവരെയൊക്കെ ഉൾപ്പെടുത്തിയുള്ള സാധാരണക്കാരുടെ ഒരു പരിപാടി ആസൂത്രണം ചെയ്താൽ നന്നായിരിക്കും…ഓണതിനു‌ മാത്രമല്ല തുടർന്നുള്ള എല്ലാ വിശെഷദിനങ്ങളിൽ എങ്കിലും ഇവർക്ക് ഇത്തരം സഹായം തുടരുന്നത് നന്നായിരിക്കും.. ഓണ ക്കൊടിയും ചെറിയൊരു ഓണ സദ്യയും …ഈ ഓണം അവർക്കൊപ്പമാവട്ടെ.”..

” ഓണക്കോടി കിട്ടിയില്ലേലും ഓണത്തിന് പൈസയൊന്നും കൈയ്യിലിലേയും ഒരു കുഞ്ഞു വിഷമമേ ഉണ്ടാവൂ… പക്ഷേ ഉച്ചയാവുമ്പോൾ മൂക്കിലെത്തുന്ന ഓണസദ്യയുടെ മണം,,, ആർക്കാണ് സർ, പിടിച്ചിരിക്കാൻ സാധിക്കുന്നത്.. ആദ്യം സദ്യവട്ടങ്ങൾ തന്നെയാവട്ടെ..”.

“എല്ലാ വർഷവും ഓണാഘോഷ പരിപാടികൾ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ,വിദ്യാലയങ്ങളിലും സജീവമായി നടക്കാറുണ്ട്, ഇത്തവണ നമ്മുടെ ജില്ലയിൽ അഘോഷത്തിന്റെ പൊലിമ അറിയാത്ത നിശ് കളങ്ക ബാല്യങ്ങളെയും ,പാർശ്യവൽക്കരിക്കപ്പെട്ട കുറേ അമ്മമാരേയും ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് ഉണർത്തുന്നു .
ഈ ഉദ്യമത്തിന് കളക്ടർ സാറിന് എല്ലാവിധത്തിലുള്ള സഹകരണവും വാഗ്ദാനം ചെയുന്നു”

“സർക്കാർ ആപ്പീസുകളിലെ പൂക്കളം, സ്ത്രീകളുടെ കേരളീയ വേഷപ്രദർശനം, ഇല, സദ്യ ഇതാണ് ഇപ്പോഴത്തെ ഓണം. വിളവെടുപ്പില്ല, തുമ്പിയില്ല, ശലഭമില്ല, പാട്ടില്ല, നാടകമില്ല ഇങ്ങനെ ജീവനില്ലാത്ത ഓണം.
ഒരു നേരത്തെ ഇല സദ്യയിൽ തീരുന്ന സന്തോഷം. ഒഴിഞ്ഞ മനസ്സുകൾ. ഓണം, ജനമനസ്സുകളിൽ ആനന്ദ നൃത്തം ചവിട്ടണം. ദാനവും സംഭാവനയും വിഭവസമാഹരണവും നടത്തി നേടാവുന്നതല്ല ഈ ലക്ഷ്യം. പറമ്പിലും പാടത്തും മൈതാനങ്ങളിലും കലാകാരന്മാരും കലാകാരികളും അവരുടെ പ്രകടനങ്ങൾ നടത്തട്ടെ . കോഴിക്കോട് കേരളമാകട്ടെ, ഓണം ആവേശവും ആഘോഷവുമാവട്ടെ, മനുഷ്യമനസ്സുകൾ ഒന്നിക്കട്ടെ’

 

Leave a Reply