Home » ഇൻ ഫോക്കസ് » സോഷ്യൽ മീഡിയയിൽ ചൊറിയാൻ വരുന്നവർ കാണണം ഉസ്താദും ,രാഹുലും കാണിച്ച മാനവികതയും ,പക്വതയും

സോഷ്യൽ മീഡിയയിൽ ചൊറിയാൻ വരുന്നവർ കാണണം ഉസ്താദും ,രാഹുലും കാണിച്ച മാനവികതയും ,പക്വതയും

അടിമാലി ഉസ്താദിന്റെ വീട്ടിൽ ഞങ്ങൾക്കു ലഭിച്ചത്‌ സ്നേഹം കൊണ്ട്‌ വീർപ്പുമുട്ടുക്കുന്ന സ്വീകരണം. പരിക്കേറ്റ കാൽപ്പാദം ഡ്രെസ്‌ ചെയ്തിട്ടുണ്ട്‌. വാതിലിനു പുറകിൽ നിന്ന് “ഉമ്മ കട്ടൻ ചായയിൽ പഞ്ചസാര ആകാമോ?” എന്നുചോദിക്കുന്നു. ഉസ്താദിനേയും പല മാധ്യമങ്ങളും സമീപിച്ച്‌ “നമുക്കു നിഷേധിച്ച്‌ പ്രസ്ഥാവന ഇറക്കണം” എന്നു നിർബന്ധിക്കുന്നു. ഉസ്താദ്‌ എന്തെങ്കിലും വിധത്തിലുള്ള പ്രസ്ഥാവന കൊടുക്കാൻ വിസമ്മതിക്കുന്നു.
“എന്റ്‌ കാൽ സുഖപ്പെടുന്നതിനു മുൻപ്‌ ആ കുട്ടി പോയല്ലോ, എനിക്ക്‌ അവനെക്കണ്ട്‌ ഒന്നു നന്ദി പറയാനായില്ലല്ലോ” എന്ന് ഉസ്താദ്‌ സങ്കടപ്പെടുന്നു. “ദൈവം എല്ലാനുഷ്യന്റേയും മനസ്സിനുള്ളിലല്ലേ, അവനെ ദൈവം അനുഗ്രഹിക്കട്ടെ” എന്നു പ്രാർത്ഥിക്കുന്നു.

തൊമ്മൻ കുത്ത്‌ സംഭവത്തിൽ എന്താണ് വസ്തുത എന്ന് അന്വേഷിച്ച
കോതമംഗലം എം.എ. കോളജിൽ ഇംഗ്ലിഷ്‌ അധ്യാപകൻ പോൾ മാത്യു, . ബി.എ. ഇംഗ്ലിഷ്‌ ഫൈനൽ ഇയർ വിദ്യാർത്ഥി ജോയൽ.എന്നിവർ നടത്തിയ വസ്തുതാ അന്വഷണത്തിനു ശേഷം ഇട്ട ഫേസ്ബുക് പോസ്റ്റിലെ വാചകങ്ങൾ ആണ് മുകളിൽ

അർദ്ധ സത്യങ്ങളുടേയും ,വർഗീയതയുടെയും പേരിൽ സോഷ്യൽ മീഡിയയിൽ ചൊറിയാൻ വരുന്ന എല്ലാവരും കാണണം തൊമ്മൻ കുത്ത്‌ സംഭവത്തിലെ ഉസ്താദും ,രാഹുലും കാണിച്ച മാനവികതയും , പക്വതയും.

ഫേസ്ബുക് പോസ്റ്റിന്റ പൂർണ രൂപം.

ഞാൻ പോൾ മാത്യു, കോതമംഗലം എം.എ. കോളജിൽ ഇംഗ്ലിഷ്‌ അധ്യാപകൻ. എന്റെ കൂടെയുള്ളത്‌ ബി.എ. ഇംഗ്ലിഷ്‌ ഫൈനൽ ഇയർ വിദ്യാർത്ഥി ജോയൽ.
വസ്തുതകൾ

അപകടം നടന്നു എന്നത്‌ ശരി. പക്ഷേ പുഴയിൽ കുത്തൊഴുക്കുള്ള വെള്ളം ഉണ്ടായിരുന്നു എന്നത്‌ അർത്ഥസത്യം. വീണിടത്ത്‌ നിലയുണ്ടായിരുന്നില്ല. 10 അടി താഴെ പുഴയിൽ ചെറിയ ഒരു തുരുത്തുണ്ടായിരുന്നു. ഇവിടെ അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നു. വെള്ളത്തിൽ വീണ മധ്യവയ്സ്കയായ ഭാര്യ ഒഴുക്കിൽപ്പെട്ട്‌ ഇവിടെ എത്തിയപ്പോൾ അവർക്ക്‌ മണ്ണിൽ കാൽകുത്തി നിൽക്കാൻ കഴിഞ്ഞു.

പൂനെയിൽ ആർമ്മി സിഗ്നൽസിൽ കമ്മാൻഡോ ആയ രാഹുൽ രാമചന്ദ്രൻ തൊട്ടുപിറകെ ബൈക്കിലെത്തി.
റോഡിൽ പാലത്തിന്റെ പടിഞ്ഞാററ്റത്ത്‌ ഏഴടി താഴ്ച്ചയുള്ള പുഴത്തീരത്തേക്ക്‌ (മണ്ണിലേക്ക്‌) ചാടി. അവിടെ നിന്ന് സ്ത്രീ നിന്നിരുന്ന തുരുത്തിലേക്ക്‌ ഏതാണ്ട്‌ രണ്ടുമീറ്റർ അകലമുണ്ടായിരുന്നു. രാഹുൽ വെള്ളത്തിൽ ചാടി തുരുത്തിലെത്തി. കുട്ടികളാരെങ്കിലും കൂടി വെള്ളത്തിൽ വീണിട്ടുണ്ടാവുമെന്നാണു രാഹുൽ ഭയന്നത്‌.
തുരുത്തിലെത്തി രാഹുൽ മറ്റാരും അപകടത്തിലായില്ല എന്നുറപ്പിച്ചപ്പോൾ ഏതാണ്ട്‌ മുട്ടിനുപൊക്കം വെള്ളത്തിൽ തുരുത്തിൽ നിൽക്കുന്ന സ്ത്രീയോട്‌ വരൂ എന്നു പറഞ്ഞ്‌ കൈ നീട്ടി. മുകളിൽ നിൽക്കുന്ന ഭർത്താവ്‌ (അടിമാലിയിൽ നിന്നു വന്ന് നെയ്ശ്ശേരി മാരാമറ്റം എന്ന സ്ഥലത്ത്‌ താമസിക്കുകയും നാട്ടുകാർ “അടിമാലി ഉസ്താദ്‌” എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന സാത്വികനായ ഒരു മനുഷ്യൻ) ഈ സമയം തനിക്കേറ്റ പരിക്കുകൾ വകവയ്ക്കാതെ താഴേയ്ക്കിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു.

ഉസ്താദിനു പരിക്കേറ്റു എന്ന് ആ ഉമ്മയ്ക്ക്‌ മനസ്സിലായിരുന്നില്ല. താൻ നിൽക്കുന്ന തുരുത്തിനും തീരത്തിനും ഇടയ്ക്ക്‌(ആദ്യം പറഞ്ഞ രണ്ടുമീറ്റർ വീതി വരുന്ന ഭാഗത്ത്‌) ഏതാണ്ട്‌ ആറടി താഴ്ചയിൽ വെള്ളമുണ്ടെന്നും ഉമ്മയ്ക്ക്‌ മനസ്സിലായിരുന്നില്ല.”സാരമില്ല, ഇക്ക വന്നു പിടിച്ചോളും” എന്ന് ഉമ്മ പറയുന്നു.

ഇതുകേട്ട്‌ രാഹുൽ “സാരമില്ല, എനിക്ക്‌ ഉമ്മയുടെ മകന്റെ പ്രായമല്ലേയുള്ളു, എന്റെ കയ്യിൽ പിടിക്കൂ” എന്നുപറഞ്ഞ്‌ കൈ പിടിച്ച്‌ ഉമ്മയെ തീരത്തെത്തിച്ചു. “ഞങ്ങൾ ബൈക്കിൽത്തന്നെ ആശുപത്രിയിൽ പൊയ്ക്കോളാം” എന്ന് ഉസ്താദ്‌ പറഞ്ഞെങ്കിലും സമീപവാസികൾ “അതു വേണ്ട” എന്നു പറഞ്ഞ്‌ അടുത്തുള്ള ഒരു ഓട്ടോറിക്ഷ വിളിച്ച്‌ അവരെ കരിമണ്ണൂർ ആശുപത്രിയിലേക്കു വിട്ടു ഉസ്താദിന്റെ കാൽപാദത്തിനു പരിക്കുണ്ട്‌. ഉമ്മയുടെ ചുണ്ടിനും അൽപ്പം മുറിവേറ്റിട്ടിണ്ട്‌.

രാഹുൽ ജൂലായ്‌ ആദ്യം നാൽപ്പതു ദിവസത്തെ അവധിക്ക്‌ പൂനെയിൽ നിന്ന് നാട്ടിലെത്തിയതാണു. ഓഗസ്റ്റ്‌ 10-നു പൂനെയിൽ ഡ്യൂട്ടിക്ക്‌ ചേരണം. (ഇന്ന് ചേർന്നു കാണണം). 7 ഓഗസ്റ്റ്‌ ഞായറാഴ്ച്ച രാത്രി 11.30-നു എറണാകുളത്തുനിന്ന് പൂനെയിലേക്ക്‌ പുറപ്പെടുന്ന റ്റ്രെയിനിനു തിരിച്ചുപോകാൻ എടുത്ത റ്റിക്കറ്റ്‌ പോക്കറ്റിൽ കിടന്ന് നനഞ്ഞുപോയി. അത്‌ ക്യാൻസൽ ചെയ്ത്‌ ഒരു ദിവസത്തേക്ക്‌ യാത്ര മാറ്റിവച്ച്‌ വീണ്ടും ബുക്ക്‌ ചെയ്താണു തിങ്കളാഴ്ച്ച രാത്രി 11.30-ന്റെ റ്റ്രെയിനിനു രാഹുൽ പോയത്‌.
രാഹുലിന്റെ അച്ഛൻ രാമചന്ദ്രൻ നായർ. ഇലക്റ്റ്രിഷ്യനായും പ്ലമ്പറായും ജോലി ചെയ്യുന്നു. അമ്മ അംബിക.രാഹുലിനു വയസ്സ്‌ 24. കോരുത്തോട്‌ സ്കൂളിലെ കായികാധ്യാപകൻ തോമസ്‌ മാഷിന്റെ വൽസ്ലശിഷ്യനായിരുന്നു. സഹൊദരങ്ങൾ അഞ്ചിത, അംഗിത. ട്വിൻസ്‌. രണ്ടു മിടുക്കി സുന്ദരിക്കുട്ടികൾ. ഒരാൾ തൊടുപുഴാീ.എച്‌.ആർ ഡിയിലും മറ്റൊരാൾ തൊടുപുഴ കൊ ഓപറേറ്റിവ്‌ കോളജിലും പഠിക്കുന്നു. മക്കൾക്ക്‌ ജാതിവാൽ ചേർക്കുന്നത്‌ ഇന്നത്തെ കാലത്ത്‌ അനാവശ്യമാണെന്ന് മാതാപിതാക്കൾക്ക്‌ തോന്നുന്നതുകൊണ്ട്‌ പേരുകൾ രാഹുൽ രാമചന്ദ്രൻ, അഞ്ചിത രാമചന്ദ്രൻ, അംഗിത രാമചന്ദ്രൻ എന്നുമാത്രം.

രാഹുലിന്റെ വീട്ടിൽ ബന്ധപ്പെട്ട്‌ പല ഓൺലൈൻ മാധ്യമങ്ങളും പത്രങ്ങളും ഫോട്ടോ ആവശ്യപ്പെട്ടെങ്കിലും കൊടുക്കരുത്‌ എന്നു രാഹുൽ കർശ്ശനമായി നിർദ്ദേശിച്ചിട്ടുണ്ട്‌.

അടിമാലി ഉസ്താദിന്റെ വീട്ടിൽ ഞങ്ങൾക്കു ലഭിച്ചത്‌ സ്നേഹം കൊണ്ട്‌ വീർപ്പുമുട്ടുക്കുന്ന സ്വീകരണം. പരിക്കേറ്റ കാൽപ്പാദം ഡ്രെസ്‌ ചെയ്തിട്ടുണ്ട്‌. വാതിലിനു പുറകിൽ നിന്ന് “ഉമ്മ കട്ടൻ ചായയിൽ പഞ്ചസാര ആകാമോ?” എന്നുചോദിക്കുന്നു. ഉസ്താദിനേയും പല മാധ്യമങ്ങളും സമീപിച്ച്‌ “നമുക്കു നിഷേധിച്ച്‌ പ്രസ്ഥാവന ഇറക്കണം” എന്നു നിർബന്ധിക്കുന്നു. ഉസ്താദ്‌ എന്തെങ്കിലും വിധത്തിലുള്ള പ്രസ്ഥാവന കൊടുക്കാൻ വിസമ്മതിക്കുന്നു.

“എന്റ്‌ കാൽ സുഖപ്പെടുന്നതിനു മുൻപ്‌ ആ കുട്ടി പോയല്ലോ, എനിക്ക്‌ അവനെക്കണ്ട്‌ ഒന്നു നന്ദി പറയാനായില്ലല്ലോ” എന്ന് ഉസ്താദ്‌ സങ്കടപ്പെടുന്നു. “ദൈവം എല്ലാനുഷ്യന്റേയും മനസ്സിനുള്ളിലല്ലേ , അവനെ ദൈവം അനുഗ്രഹിക്കട്ടെ” എന്നു പ്രാർത്ഥിക്കുന്നു. ഞങ്ങൾ രാഹുലിന്റെ വീടിന്റെ മുന്വാതിലിനുമുകളിലുള്ള ശിവ പാർവ്വതിമാരുടെ ചിത്രം മനസ്സിലോർക്കുന്നു. ചിത്രങ്ങൾ താഴെ. ഉസ്താദിന്റെ ചിത്രങ്ങളെടുക്കേണ്ടത്‌ ആവശ്യമാണെന്നു ഞങ്ങൾക്കുതോന്നിയില്ല.

Leave a Reply