Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ടയാള്ക്ക് വെട്ടേറ്റു

ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ടയാള്ക്ക് വെട്ടേറ്റു

13891894_1015170358596696_3363127269930011548_nനാദാപുരം തൂണേരിയിലെ ഡി . വൈ. എഫ് . ഐ പ്രവര്ത്തന് ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ടയാള്ക്ക് വെട്ടേറ്റു . നാദാപുരം താഴെകുനിയില് കാളിയറമ്പത്ത് അസ്ലം(20) -ന് ആണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വെട്ടേറ്റത്. ഇയാള് മുസ്ലിം ലീഗ് പ്രവര്ത്തകനാണ്. വടകരയില് നിന്നും നാദാപുരത്തേക്കുള്ള ഒരു ബൈക്കില് സഞ്ചരിക്കവെ പുറകെ ബൈക്കിലെത്തിയ സംഘം കക്കംവെള്ളിയില് നിന്നും വെട്ടുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു . ഷിബിന് വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. ഇതിലെ മൂന്നാംപ്രതിയാണ് ഇപ്പോള് വെട്ടേറ്റ അസ്ലം. എന്നാല് ആരാണ് വെട്ടിയത് എന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല  വെട്ടേറ്റത്

Leave a Reply