Home » ഇൻ ഫോക്കസ് » നാദാപുരം കൊലപാതകം സി പി എം പാർട്ടി കോടതി വിധിയെന്ന് യു ഡി ഫ്

നാദാപുരം കൊലപാതകം സി പി എം പാർട്ടി കോടതി വിധിയെന്ന് യു ഡി ഫ്

നാദാപുരത്തു സി പി എം പാർട്ടി കോടതി വിധി നടപ്പാക്കുക ആണെന്ന് യു ഡി ഫ് നേതാക്കൾ പാര്‍ട്ടി കോടതിയുടെ വിധി സിപിഐഎം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ കാടത്തമാണ് നാദാപുരത്ത് കണ്ടത്. പൊലീസ് നിഷ്‌ക്രിയത്വമാണ് കൊലപാതകത്തിന് കാരണം. കേരളം ഗുണ്ടകളുടെ കേന്ദ്രമാകുന്നവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നാദാപുരത്തെ കൊലപാതകം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു. പാടത്തെ ജോലിക്ക് വരമ്പത്ത് കൂലിയെന്നത് നാദാപുരത്തെ പ്രവര്‍ത്തകര്‍ പാലിച്ചുവെന്നും ഉമ്മര്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു.കോഴിക്കോട്: നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലാമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎമ്മിനെതിരെ കെപിഎ മജീദ്. തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ പാര്‍ട്ടി ശിക്ഷിച്ചുവെന്നും പാര്‍ട്ടി കോടതിയായി വര്‍ത്തിക്കുന്നുവെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

അസ്ലാമിന്‍രെ കൊലപാതകത്തിനു പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും, തങ്ങള്‍ വെറുതേ വിടില്ലെന്ന് സിപിഐഎം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്. സിപിഐഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് യൂത്ത് ലീഗും ആരോപിക്കുന്നു. ഇതിനിടെ നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകത്തിന് പിന്നില്‍ ആറംഗ സംഘമെന്ന് പോലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ട അസ്ലമിന്റെ ശരീരത്തില്‍ 67 മുറിവുകള്‍ ഉണ്ടായതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply