Home » വാർത്തകൾ » വിനോദ് റായി റിപ്പോര്‍ട്ട്; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്നത് കാട്ടുകൊള്ള; 186 കോടി രൂപയുടെ 769 സ്വര്‍ണ്ണ പാത്രങ്ങള്‍ കാണാതായി

വിനോദ് റായി റിപ്പോര്‍ട്ട്; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്നത് കാട്ടുകൊള്ള; 186 കോടി രൂപയുടെ 769 സ്വര്‍ണ്ണ പാത്രങ്ങള്‍ കാണാതായി

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 186 കോടി രൂപ വില വരുന്ന 769 സ്വര്‍ണ്ണക്കുടങ്ങള്‍ കാണാതായതായി മുന്‍ സിഎജി വിനോദ് റായിയുടെ സംഘം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന കൊള്ളയുടെ വിശദ വിവരങ്ങളാണുള്ളത്. റിപ്പോര്‍ട്ടില്‍ കെടുകാര്യസ്ഥതയുടേയും തട്ടിപ്പിന്റെയും വിശദ വിവരങ്ങള്‍ അക്കമിട്ട് നിരത്തുന്നു .

വിനോദ് റായ് സമര്‍പ്പിച്ച ഓഡിറ്റിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. രണ്ടു വാള്യങ്ങളിലായി അഞ്ചു ഭാഗങ്ങള്‍, ആയിരത്തിലധികം പേജുകളിലായാണ് റിപ്പോര്‍ട്ടുള്ളത്. അഴിമതിയുടെ വിവരങ്ങള്‍ കൂടാതെ തട്ടിപ്പ് തടയാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply