Home » ഇൻ ഫോക്കസ് » നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം; അപകടത്തിന് കാരണം മോഷണശ്രമത്തിനിടെ പിടിച്ച യുവാവ് തീകൊളുത്തിയത്; യാത്രക്കാര്‍ സുരക്ഷിതര്‍

നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം; അപകടത്തിന് കാരണം മോഷണശ്രമത്തിനിടെ പിടിച്ച യുവാവ് തീകൊളുത്തിയത്; യാത്രക്കാര്‍ സുരക്ഷിതര്‍

തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട നേത്രാവതി എക്‌സ്‌പ്രസില്‍ തീപിടിത്തം. കായംകുളത്തുവച്ചാണു സംഭവം. ട്രെയിനിന്റെ ഒരു കോച്ചിനു തീപിടിച്ചു. യാത്രക്കാരിലൊരാള്‍ ട്രെയിനിനു തീകൊളുത്തുകയായിരുന്നു.
ട്രെയിനിന്റെ എസി കോച്ചിനോടു ചേര്‍ന്നുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണു തീപിടിച്ചത്. കായംകുളം സ്റ്റേഷനില്‍വച്ചായിരുന്നു സംഭവം. യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടുള്ള. തീയണയ്ക്കാന്‍ ശ്രമം നടക്കുന്നു. കോച്ച് ട്രെയിനില്‍നിന്നു വേര്‍പെടുത്തിയിട്ടുണ്ട്.
രാവിലെ 9.50നു തിരുവനന്തപുരത്തുനിന്നു ലോക്‌മാന്യതിലകിലേക്കു പുറപ്പെട്ടതായിരുന്നു ട്രെയിന്‍.
ട്രെയിനില്‍ മോഷണം നടത്താന്‍ ശ്രമിക്കവെ യാത്രക്കാരില്‍ പിടികൂടിയ ഒരാള്‍ ട്രെയിനിന്റെ ടോയ്‌ലെറ്റിലേക്ക് ഓടിക്കയറി തീകൊളുത്തുകയായിരുന്നെന്ന് ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട് സ്വദേശി അനസ് എന്നയാളാണു തീകൊളുത്തിയത്. ട്രെയിനിന്റെ ടോ‌യ്‌ലെറ്റില്‍ കയറി തുണിയില്‍ പെട്രോളോ ഡീസലോ പോലുള്ള ഇന്ധനം ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നാണു പൊലീസില്‍നിന്ന് അറിയുന്ന വിവരം. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നും ചോദ്യംചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറികൃതര്‍ പറയുന്നു.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍വച്ച് ജനറല്‍ കംപാര്‍ട്ട്മെന്റിലെ ടോ‌യ്‌ലെറ്റില്‍ കയറി വസ്ത്രം ഊരി തീകൊളുത്തുകയായിരുന്നെന്നു ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Leave a Reply