Home » ഇൻ ഫോക്കസ് » ആറു വർഷം തികയുന്നു..മഅ്ദനിയുടെ ജയില്‍വാസത്തിന്

ആറു വർഷം തികയുന്നു..മഅ്ദനിയുടെ ജയില്‍വാസത്തിന്

അനന്തമായി നീളുന്ന കോടതി നടപടികള്‍ക്കിടയില്‍ കര്‍ണാടക ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍വാസത്തിന് ബുധനാഴ്ച ആറ് വയസ്സു തികയുന്നു. 32 പ്രതികളുള്ള ബംഗളൂരു സ്ഫോടന കേസില്‍ 31ാം പ്രതിയായാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ 2010 ആഗസ്റ്റ് 17ന് ശാസ്താംകോട്ടയിലെ അനാഥശാലയായ അന്‍വാറുശ്ശേരിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
2008 ജൂലൈ 25ന് ബംഗളൂരുവില്‍ ഒമ്പതിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഒന്നാം പ്രതിയായ തടിയന്‍റവിട നസീറുമായി മഅ്ദനി കുടകിലെ മടിക്കേരിയിലും എറണാകുളത്തെ വാടകവീട്ടിലും കൂടിക്കാഴ്ച നടത്തിയത് കണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനക്കുറ്റവും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.

Leave a Reply