Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » സമ്പൂര്‍ണ ഒ.ഡി.ഫ്.(ഓപ്പണ്‍ ഡിഫെക്കേഷന്‍ ഫ്രീ) ജില്ലയാകാന്‍ കോഴിക്കോട്.

സമ്പൂര്‍ണ ഒ.ഡി.ഫ്.(ഓപ്പണ്‍ ഡിഫെക്കേഷന്‍ ഫ്രീ) ജില്ലയാകാന്‍ കോഴിക്കോട്.

സപ്തംബര്‍ 15ഓടെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജന വിമുക്തമായ ജില്ലയായി കോഴിക്കോട് മാറുമന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഒഡിഎഫ്(ഓപ്പണ്‍ ഡിഫെക്കേഷന്‍ ഫ്രീ) പദ്ധതിയുമായി ബന്ധപ്പട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം.

കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ഒ.ഡി.എഫ്. ആക്കി മാറ്റുന്നതിന്റ ഭാഗമായാണ് പദ്ധതി കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്നത്. സമ്പൂര്‍ണ ഒ.ഡി.എഫ്. പഞ്ചായത്തുകളായി പ്രഖ്യാപിച്ച ഒളവണ്ണ, പരുവയല്‍, ഏറാമല, അഴിയൂര്‍ എന്നീ പഞ്ചായത്തുകള അനുമോദിച്ചു.
ജില്ലയിലെ എല്ലാ വീടുകളിലും പദ്ധതി നടപ്പാക്കും. ഇതിന് പുറമെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, നഗരപ്രദേശങ്ങള്‍, കൂടുതല്‍ ആളുകള്‍ ഇടപഴകുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കക്കൂസുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു. വള്ളക്കെട്ടുള്ള പ്രദേശങ്ങള്‍, മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കക്കൂസ് നിര്‍മാണത്തിനാവശ്യമായ വരുന്ന അധിക തുക വ്യാപാര സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടും സന്നദ്ധസംഘടനകളുടെ സഹായവും വഴി കണ്ടെത്താനാണ് ശ്രമം.

Leave a Reply