Home » വാർത്തകൾ » പിറന്നാള്‍ മധുരത്തില്‍ ഖേദം പ്രകടിപ്പിച്ച് തച്ചങ്കരി ‘നേര്‍വഴി’ക്ക്

പിറന്നാള്‍ മധുരത്തില്‍ ഖേദം പ്രകടിപ്പിച്ച് തച്ചങ്കരി ‘നേര്‍വഴി’ക്ക്

ഗതാഗത വകുപ്പിന്റെ ഓഫീസുകളില്‍ തന്റെ ജന്മദിനം ആഘോഷിച്ചതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന ‘നേര്‍വഴി’ എന്ന പരിപാടിയുടെ വേദിയിലായിരുന്നു ഖേദപ്രകടനം. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വേദിയിലുണ്ടായിരുന്നു. തച്ചങ്കരിയുടെ ഖേദപ്രകടനത്തിന് തൊട്ടു പിന്നാലെ മന്ത്രി വേദി വിട്ടു.
ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും മനസിലായില്ലെങ്കിലും ഖേദം പ്രകടിപ്പിക്കുകയാണെന്ന് തച്ചങ്കരി പറഞ്ഞു. തന്റെ നടപടി തെറ്റായിരുന്നെന്ന് ഗതാഗത മന്ത്രി പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് തന്റെ കീഴ്ജീവനക്കാര്‍ക്ക് മധുരം നല്‍കിയത്. സ്വന്തം കൈയില്‍ നിന്ന് കാശു മുടക്കി ആളുകള്‍ക്ക് മിഠായി വാങ്ങിക്കൊടുക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് കേരളത്തിന്റെ മണ്ണില്‍ ഏറ്റില്ല.
കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും തച്ചങ്കരി വിശദീകരിച്ചു.

Leave a Reply