Home » ഇൻ ഫോക്കസ് » ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വി രാംകുമാർ

ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വി രാംകുമാർ

ഹൈക്കോടതിയിലെന്നല്ല ഒരു കോടതിയിലും മാധ്യമങ്ങൾക്കു പ്രത്യേക മുറി അനുവദിക്കേണ്ടതില്ല. കോടതിക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ അഭിഭാഷകർക്കുള്ളതിനേക്കാൾ ഒരവകാശവും മാധ്യമങ്ങൾക്കില്ല. മാധ്യമങ്ങൾക്ക് ഇത്ര തന്റേടത്തോടെ അവകാശവാദമുയർത്താനുള്ള പഴുതൊരുക്കുന്നത് കോടതിയ്ക്കുള്ളിൽനിന്നു തന്നെയാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു.മാധ്യമ സമ്പർക്കമുളള ചില ജഡ്ജിമാരുടെ ശിപാർശയ്ക്കു വഴങ്ങിയാണ് മുൻ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എൽ ദത്തു മാധ്യമങ്ങൾക്ക് ഇങ്ങനെയൊരു സൗകര്യം ചെയ്തുകൊടുത്തതെന്നും അദ്ദേഹം തുറന്നടിക്കുന്നു. ഒട്ടേറെ വിധികളും ഉത്തരവുകളും റിപ്പോർട്ടു ചെയ്യാനുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് സ്ഥലപരിമിതി രൂക്ഷമായ ഹൈക്കോടതി കോംപ്ലക്സിൽ ഇങ്ങനെയൊരു മുറി അനുവദിക്കേണ്ട ഒരു കാര്യവുമില്ല. ഈ യുക്തി പിന്തുടർന്നാൽ സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, ഡിജിപി ഓഫീസ്, വിജിലൻസ് ഡയറക്ടറേറ്റ്, രാജ്ഭവൻ, പി എസ് സി തുടങ്ങിയ ഓഫീസുകളിലും പ്രത്യേകം മീഡിയാ റൂം സ്ഥാപിക്കേണ്ടി വരുമെന്ന രൂക്ഷമായ പരിഹാസവും ഹൈക്കോടതി അസോസിയേഷന്റെ ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം തൊടുത്തു വിടുന്നു. ജഡ്ജിമാരുടെ പൊതുവികാരമാണ് മുൻ ഹൈക്കോടതി ജസ്റ്റിസിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത് എന്നു വ്യക്തം.

Leave a Reply