Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ജില്ലാ കലാമേളയും കായികമേളയും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍; ശാസ്ത്രമേള വടകരയില്‍.

ജില്ലാ കലാമേളയും കായികമേളയും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍; ശാസ്ത്രമേള വടകരയില്‍.

ജില്ല കലാമേളയും കായികമേളയും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലും, ശാസ്ത്രമേള വടകര വിദ്യാഭ്യാസ ജില്ലയിലും നടത്താന്‍ തീരുമാനമായി.; പരാതികള്‍ ഒഴിവാക്കാനുള്ള തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തു – കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി.ഡി.ഇ) അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ അദ്ധ്യാപക സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കായികമേള മെഡിക്കല്‍ കോളേജ് മൈതാനത്തെ സിന്തറ്റിക് ട്രാക്കില്‍ നടത്താനാണ് തീരുമാനം.

ഇന്നലെ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ഡി.ഡി.ഇ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ അദ്ധ്യാപക സംഘടനകളുടെ ജില്ലാ പ്രതിനിധികള്‍ പങ്കെടുത്തു.

മേളകളുടെ നടത്തിപ്പ് പ്രധാന അജണ്ടയായുള്ള പ്രാഥമിക യോഗമാണ് നടന്നതെന്ന് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ പറഞ്ഞു. കലകായികശാസ്ത്ര മേളകള്‍ ഏതൊക്കെ വിദ്യാഭ്യാസ ജില്ലയില്‍ നടത്തണമെന്ന് മാത്രമാണ് തീരുമാനിച്ചത്. വേദികളായുള്ള വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്തിട്ടില്ല. ഇത് കൂടാതെ മുന്‍ വര്‍ഷങ്ങളിലെ ജില്ലാ മേളകളിലുയര്‍ന്ന പരാതികളും, ഇത്തവണ പരാതികള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളും, സംഘടനകളുടെ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. മേളകളുടെ നടത്തിപ്പിനായുള്ള തുക, കമ്മിറ്റികളും ഉപ കമ്മിറ്റികളും തീരുമാനിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായുള്ള വിശദമായ യോഗങ്ങള്‍ പിന്നീട് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply