Home » ഇൻ ഫോക്കസ് » ഇന്ത്യന്‍ പ്രതീക്ഷാഭാരവുമായി ടിന്റു ഇറങ്ങുന്നു

ഇന്ത്യന്‍ പ്രതീക്ഷാഭാരവുമായി ടിന്റു ഇറങ്ങുന്നു

പി ടി ഉഷയുടെ അരുമ ശിഷ്യയും ഇന്ത്യന്‍ പ്രതീക്ഷയുമായ ടിന്റുവിന് തന്റെ തന്നെ മികച്ച സമയം കുറിച്ചാല്‍ സെമിയിലേക്ക് കടക്കുക എളുപ്പമാകും. 2012ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്സിന്റെ സെമിയില്‍ കടന്ന ടിന്റു രണ്ടു മിനിറ്റില്‍ താഴെ 800 മീറ്റര്‍ ഓടിത്തീര്‍ത്ത രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്.ഇന്ത്യന്‍ കായികലോകം ഇന്ന് ടിന്റു ലൂക്കയില്‍ കണ്‍പാര്‍ത്തിരിക്കുകയാണ്. ഒളിമ്പിക്സില്‍ വനിതകളുടെ 800 മീറ്ററിലെ മൂന്നാം ഹീറ്റ്സില്‍ ഇറങ്ങുന്ന ഇന്ത്യയുടെ അത്ലറ്റ് സെമിയിലേക്ക് കടക്കുമോ എന്നതാണ് ചര്‍ച്ചാവിഷയം. പി ടി ഉഷയുടെ അരുമ ശിഷ്യയും ഇന്ത്യന്‍ പ്രതീക്ഷയുമായ ടിന്റുവിന് തന്റെ തന്നെ മികച്ച സമയം കുറിച്ചാല്‍ സെമിയിലേക്ക് കടക്കുക എളുപ്പമാകും.
2012ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്സിന്റെ സെമിയില്‍ കടന്ന ടിന്റു രണ്ടുമിനിറ്റില്‍ താഴെ 800 മീറ്റര്‍ ഓടിത്തീര്‍ത്ത രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്.

2010ല്‍ ക്രൊയേഷ്യയില്‍ നടന്ന കോണ്ടിനെന്റല്‍ കപ്പിലാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 1:59:17 എന്ന സമയം ടിന്റു കുറിച്ചത്. 800 മീറ്ററില്‍ തന്റെ 15-ആം വയസില്‍ ഷൈനി വില്‍സണ്‍ കുറിച്ച 1:59:85 എന്ന സമയമാണ് ടിന്റു ലൂക്ക പഴങ്കഥയാക്കിയത്. 1:53:28 എന്നതാണ് ഈ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് എന്നറിയുമ്പോഴാണ് ടിന്റുവിന്റെ പരിശ്രമം തിരിച്ചറിയപ്പെടുക.

2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെങ്കലവും 2014 ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 4 – 400 മീറ്ററില്‍ സ്വര്‍ണ്ണവും നേടിയ ഈ 27 വയസുകാരി 2015ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും അണിഞ്ഞിട്ടുണ്ട്. 2014ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ച ടിന്റൂ ലൂക്കയെന്ന ഈ പയ്യോളി എക്സ്പ്രസിന്റെ ശിഷ്യയില്‍ നിന്നും രാജ്യം ഇനിയും പ്രതീക്ഷ അര്‍പ്പിക്കുന്നു. ഇന്ന് വൈകീട്ട് 7.25ന് നടക്കുന്ന മൂന്നാം ഹീറ്റ്സില്‍ നിന്നും സെമിയിലേക്കും പിന്നീട് ഫൈനല്‍സിലേക്കും യോഗ്യത നേടാന്‍ ടിന്റുവിന് കഴിയട്ടെ എന്നാശംസിക്കാം, കാത്തിരിക്കാം…

Leave a Reply