Home » ഇൻ ഫോക്കസ് » ഇന്ത്യയും നേടി..!!! ഗുസ്തിയില്‍ സാക്ഷിക്ക് വെങ്കലം
2016 Rio Olympics - Wrestling - Final - Women's Freestyle 58 kg Bronze - Carioca Arena 2 - Rio de Janeiro, Brazil - 17/08/2016. Sakshi Malik (IND) of India celebrates with her team members after winning the bronze medal. REUTERS/Toru Hanai FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS.

ഇന്ത്യയും നേടി..!!! ഗുസ്തിയില്‍ സാക്ഷിക്ക് വെങ്കലം

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ കാത്തിരിപ്പിന് വിരാമം. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലം നേടി ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡല്‍ നേടിയത്. ആദ്യമായാണ് ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്.
മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം ഘട്ടത്തിന്‍ല്‍ മികച്ച മുന്നേറ്റവുമായി തിരിച്ചുവരികയായിരുന്നു. പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാര്‍ട്ടറില്‍ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. വലേറിയ ഫൈനലില്‍ എത്തിയതിനാല്‍ റെപ്പഹാഷെ റൗണ്ടില്‍ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്കു ലഭിക്കുകയായിരുന്നു.
ഹരിയാനയിലെ റോഹ്ത്തഗ് സ്വദേശിനിയാണ് സാക്ഷി മാലിക്ക്. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാക്ഷി വെള്ളി മെഡല്‍ നേടിയിരുന്നു.

Leave a Reply