Home » അടുക്കള » ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ “മലബാര്‍ അടുക്കള ഗ്ലോബല്‍ മീറ്റ്2016 “

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ “മലബാര്‍ അടുക്കള ഗ്ലോബല്‍ മീറ്റ്2016 “

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ രണ്ടാമത് ആഗോള സംഗമം ഗ്ലോബല്‍ മീറ്റ്-2016 ശനിയാഴ്ച നടക്കും. സിവില്‍ സ്റ്റേഷന്‍ എക്‌സിക്യൂട്ടീവ് ക്ലബില്‍ നടക്കുന്ന മീറ്റിന്റെ ഭാഗമായി മലബാര്‍ അടുക്കളയുടെ ജീവകാരുണ്യ പദ്ധതിയായ സമൃദ്ധിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ടിപി. രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍ന്ന് പാചക കുടുംബ മാസിക പ്രകാശനം, ഭക്ഷ്യമേള, പാചക മല്‍സരം, മെഹന്തി ഫെസ്റ്റ്, വെജിറ്റബ്ള്‍ കാര്‍വിങ് എന്നിവയും മേളയില്‍ ഒരുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാമല്‍സരങ്ങള്‍, ഗാനമേള തുടങ്ങിയ പരിപാടികള്‍ നടക്കും.
തീരദേശ, മലയോര പ്രാഥമിക വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പദ്ധതി നിലവില്‍ വെള്ളയില്‍ ഗവ. ഫിഷറീസ് യുപി സ്‌കൂളില്‍ മലബാര്‍ അടുക്കള സമൃദ്ധി പദ്ധതി നടപ്പാക്കുന്നുണ്ട്.

Leave a Reply