Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » വാഹനാപകടങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണത്തിന് മോട്ടോര്‍ വാഹനവകുപ്പ് ആവിഷ്‌കരിച്ച ‘നേര്‍വഴി’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

വാഹനാപകടങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണത്തിന് മോട്ടോര്‍ വാഹനവകുപ്പ് ആവിഷ്‌കരിച്ച ‘നേര്‍വഴി’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

വാഹനാപകടങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച നേര്‍വഴി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാറോപ്പടി സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് ധരിക്കണമെന്നത് നിയമപരമായ ബാധ്യതയാണ്. ജനങ്ങളുടെ ജീവ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ നിയമം പാലിക്കാന്‍ സ്വയം തയ്യാറാവുകയാണ് വേണ്ടത്. 80 ശതമാനം ബൈക്ക് യാത്രകര്‍ നിലവില്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് നൂറു ശതമാനമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ജനങ്ങളുമായി ഏറ്റുമുട്ടിക്കൊണ്ട് നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ബോധവല്‍ക്കരണത്തിലൂടെ ഗതാഗത നിയമങ്ങള്‍ പാലിക്കുവാനുള്ള ശീലം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ 64 ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും രണ്ട് മാസത്തിനുള്ളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണിന്റെയും സൂപ്പര്‍ ബൈക്കുകളുടെയും ഉപയോഗവും ലൈസന്‍സില്ലാതെ കുറഞ്ഞ പ്രായക്കാര്‍ വാഹനമോടിക്കുന്നതും അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതായും അദ്ധേഹം വ്യക്തമാക്കി.

Leave a Reply