Home » ഇൻ ഫോക്കസ് » ഏഴാം ക്ലാസുകാര്‍ക്കുളള പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച തന്റെ കഥയ്ക്ക് പ്രതിഫലം ലഭിച്ചില്ല സര്‍ക്കാരിന് ടി. പത്മനാഭന്റെ വക്കീല്‍ നോട്ടീസ്.

ഏഴാം ക്ലാസുകാര്‍ക്കുളള പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച തന്റെ കഥയ്ക്ക് പ്രതിഫലം ലഭിച്ചില്ല സര്‍ക്കാരിന് ടി. പത്മനാഭന്റെ വക്കീല്‍ നോട്ടീസ്.

എഴുതിയ കഥയ്ക്ക് പ്രതിഫലം കിട്ടാത്തതിനെ തുടര്‍ന്ന് കഥ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ സ്ഥാപനത്തിന് എഴുത്തുകാരന്‍ ടി പത്മനാഭന്റെ വക്കീല്‍ നോട്ടീസ്. അശ്വതി എന്ന കഥയ്ക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പിന് കീഴിലുളള സ്ഥാപനത്തിനും വിദ്യാഭ്യാസ മന്ത്രിക്കും ടി. പത്മനാഭന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
ഏഴാം ക്ലാസിലെ കുട്ടികള്‍ക്കുളള പാഠപുസ്തകത്തില്‍ പത്മനാഭന്റെ അശ്വതി എന്ന കഥ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുളള പ്രതിഫലമായി 5000 രൂപ നല്‍കാമെന്നും വിദ്യാഭ്യാസ വകുപ്പ് വാഗ്ദാനം ചെയ്തിരുന്നു. 2014ലാണ് യുഡിഎഫ് സര്‍ക്കാര്‍ പത്മനാഭന്റെ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.പ്രതിഫലമായ 5000 രൂപയും അന്നുമുതല്‍ ഇന്നുവരെയുളള പലിശയും പത്തുദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഡയറക്ടര്‍ക്ക് അയച്ച വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് വിദ്യാഭ്യാസ മന്ത്രിക്കും അയച്ചിട്ടുണ്ട്.

Leave a Reply