Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » കരിപ്പൂരില്‍ സ്വർണ വേട്ട ; കോഴിക്കോട് സ്വദേശിയില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണം പിടിച്ചു

കരിപ്പൂരില്‍ സ്വർണ വേട്ട ; കോഴിക്കോട് സ്വദേശിയില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണം പിടിച്ചു

.കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 6.4 കിലോ വരുന്ന സ്വര്‍ണം പിടികൂടി. വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

സ്വര്‍ണം കടത്തിയതിന് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി തസ്ളീമിനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനില്‍ നിന്നു കോഴിക്കോട്ടേക്ക് എത്തിയതായിരുന്നു തസ്ളീം. കംപ്യൂട്ടറിന്റെ യുപിഎസിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം വിമാനത്താവളത്തില്‍ വച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Leave a Reply