Home » ന്യൂസ് & വ്യൂസ് » ഓണത്തിന് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യകച്ചവടം..

ഓണത്തിന് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യകച്ചവടം..

ഓണമാഘോഷിക്കാന്‍ മണിക്കൂറുകളോളം ക്യൂ നിന്ന് മദ്യം വാങ്ങുന്നവര്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സന്തോഷവാര്‍ത്ത. ഈ ഓണം മുതല്‍ ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അറിയിച്ചു. മദ്യം വാങ്ങാനായി മണിക്കൂറുകളോളം വെയിലത്തും മഴയത്തും ക്യൂ നില്‍ക്കുന്നത് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. 59 ഇനം മദ്യങ്ങളാകും ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈനിലൂടെ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.മാളുകള്‍ വഴി മദ്യവിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു .ഇതിലൂടെ കൺസ്യൂമർഫെഡിനെ ലാഭത്തിലെത്തിക്കാനാവുമെന്നാണ് കണക്കു കൂട്ടൽ .കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ മദ്യ നയം മാറുന്നു എന്നതിന്റെ സൂചനയായി ഈ നീക്കത്തെ വിലയിരുത്താം.

Leave a Reply