Home » ഇൻ ഫോക്കസ് » ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകനത്തില്‍ മുഖ്യമന്ത്രി; താമസത്തിന് സര്‍ക്കാര്‍ സൗകര്യം; വിമാനത്താളവും പരിഗണനയില്‍

ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകനത്തില്‍ മുഖ്യമന്ത്രി; താമസത്തിന് സര്‍ക്കാര്‍ സൗകര്യം; വിമാനത്താളവും പരിഗണനയില്‍

ശബരിമലയില്‍ നിലവിലുളള വിഐപി ക്യൂ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്തരുടെ സൗകര്യത്തിനായി ശബരിമലയ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ആലോചനയിലുണ്ട്.
കൂടാതെ തിരക്കൊഴിവാക്കാനായി റോപ് വേ സംവിധാനം ഏര്‍പ്പെടുത്തണം. നിലവിലുളള വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപി ദര്‍ശനത്തിനായി പ്രത്യേക പണം ഈടാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്കായി മികച്ച താമസ സൗകര്യം ഒരുക്കാനായി യാത്രാഭവനുകള്‍ തുടങ്ങും. കൂടാതെ സ്വകാര്യ ഹോട്ടലുകളുടെ കൊളള നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വിഐപി ക്യു ഒഴിവാക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ യോഗത്തില്‍ തര്‍ക്കവുമുണ്ടായി. മുഖ്യമന്ത്രി പറഞ്ഞ അഭിപ്രായത്തെ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. വിഐപിമാര്‍ക്കുളള പ്രത്യേക ക്യൂ ഒഴിവാക്കാനാവില്ലെന്നായിരുന്നു പ്രസിഡന്റ് വ്യക്തമാക്കിയത്. എന്നാല്‍ തിരുപ്പതി മോഡല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടുമണിക്ക് സന്നിധാനത്ത് നടത്താനിരുന്ന യോഗം കനത്ത മഴയെ തുടര്‍ന്നാണ് പമ്പയിലേക്ക് മാറ്റിയതും നേരത്തെയാക്കിയതും. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കെ.കെ ഷൈലജ, ജി. സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി തോമസ്, എ,കെ ശശീന്ദ്രന്‍, കെ.രാജു എന്നിവരും എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply