Home » നമ്മുടെ കോഴിക്കോട് » ഓണത്തിന് പറക്കും ബോട്ടായ ഹൈഡ്രോ ഫോളിക് ബോട്ട് സർവീസ് ബേപ്പൂരിലേക്ക്..

ഓണത്തിന് പറക്കും ബോട്ടായ ഹൈഡ്രോ ഫോളിക് ബോട്ട് സർവീസ് ബേപ്പൂരിലേക്ക്..

കൊച്ചിയില്‍ പറക്കും ബോട്ടായ ഹൈഡ്രോഫോളിക് ബോട്ട് സര്‍വീസ് ഓണത്തിന്; ആദ്യ സര്‍വീസ് കൊച്ചി മുതല്‍ ബേപ്പൂര്‍ വരെ; പോര്‍ട്ട് ഫീസില്‍ ഇളവ് അനുവദിക്കും; 130 പേര്‍ക്ക് യാത്ര ചെയ്യാം .വൈകാതെ ബുക്കിംഗ് ആരംഭിക്കും. പനമ്പിള്ളി നഗറില്‍ പ്രവ്രര്‍ത്തനം ആരംഭിച്ചിരിക്കുന്ന പ്രത്യേക ഓഫീസ് വഴിയാണ് സര്‍വീസുകള്‍ നടത്തുന്നത്. റഷ്യന്‍ നിര്‍മിത ഹൈഡ്രോഫോളിക് ബോട്ടുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ബോട്ട് സര്‍വീസിനായി കൊച്ചി തുറമുഖം പോര്‍ട്ട് ഫീ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വലിയ തോതിലുള്ള ഇളവാണ് നല്‍കിയിരിക്കുന്നത്.
രണ്ട് ബോട്ടുകള്‍ ഉപയോഗിച്ചാണ് ആദ്യ ഘട്ട സര്‍വീസ്. പ്രമുഖ ടയര്‍ ഗ്രൂപ്പ് നിര്‍മാതാക്കളായ ടോളിന്‍സ് ഗ്രൂപ്പ് വിദേശ മലയാളികളുടെം സ്ഥാപനമായ സേഫ് ബോട്ട്‌സ് ട്രിപ്പുമായി സഹകരി്ച്ചാണ് സര്‍വീസ് നടത്തുന്നത്. ഇവരുടെ ആദ്യ സര്‍വീസായ കൊച്ചി-ബേപ്പൂര്‍ സര്‍വീസ് ഓണത്തിന് ആരംഭിക്കാനുള്ള ശ്രമത്തിലാണ്. രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് ബേപ്പൂരിലേക്ക് ബോട്ടിലെത്താന്‍ കഴിയും. രാജ്യത്താദ്യമായാണ് ഇത്തരമൊരു ക്രൂയിസ് സര്‍വീസ് നടത്തുന്നത്.
രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖം വരെ സര്‍വീസ് നീട്ടുമ്പോള്‍ കൊച്ചിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാം. ഗ്രീസിലെ ഏതന്‍സ് തുറമുഖത്ത് നിന്ന് കപ്പലുകള്‍ കഴിഞ്ഞ മാസം കൊച്ചിയിലെത്തി. കടലിലെ തിരമാലകള്‍ കാരണമുള്ള ഉലച്ചില്‍ ഒന്നും യാത്രയില്‍ അനുഭവപ്പെടില്ല.130 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. എസി, വിഐപി ക്യാബിന്‍ സൗകര്യങ്ങളുണ്ട്. രണ്ട് ബോട്ടിനും കൂടി 15 കോടി രൂപ വിലവരും.

Leave a Reply