Home » ഇൻ ഫോക്കസ് » കേരളത്തിലേക്ക് യു.എ.ഇ.യിള്‍ നിന്ന് മൂന്ന് വിമാന സര്‍വീസുകള്‍ കൂടി

കേരളത്തിലേക്ക് യു.എ.ഇ.യിള്‍ നിന്ന് മൂന്ന് വിമാന സര്‍വീസുകള്‍ കൂടി

രളത്തിലേക്ക് യു.എ.ഇ.യിള്‍ നിന്ന് മൂന്ന് വിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ഒരെണ്ണം അടുത്തമാസം അവസാനവും രണ്ടെണ്ണം ഒക്ടോബര്‍ അവസാനവും പറന്നുതുടങ്ങും.
ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും പുതിയ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇന്‍ഡിഗോ ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള പ്രതിദിന സര്‍വീസ് രണ്ടായി ഉയര്‍ത്തുകയാണ്. വിമാനങ്ങളുടെ ശൈത്യകാല സര്‍വീസിന്റെ ഷെഡ്യൂള്‍ പുതുക്കിയതോടെയാണ് മൂന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പുതിയ മൂന്ന് സര്‍വീസുകള്‍ ലഭിച്ചത്. വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പുതിയ രണ്ട് സര്‍വീസുകള്‍ യാത്രികര്‍ക്ക് ഏറെ പ്രയോജനകരമാവും.
ഒക്ടോബര്‍ മുപ്പത് മുതലാണ് ജെറ്റ് എയര്‍ വെയ്‌സിന്റെ ഷാര്‍ജകോഴിക്കോട് സര്‍വീസ്. ഷാര്‍ജയില്‍ നിന്ന് വൈകിട്ട് മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.25ന് കോഴിക്കോട്ടെത്തും. അവിടെ നിന്ന് 9.25ന് മടങ്ങുന്ന വിമാനം രാത്രി പ്രാദേശിക സമയം 11.55ന് ഷാര്‍ജയില്‍ തിരിച്ചെത്തും.സ്‌പൈസ് ജെറ്റിന്റെ പുതിയ ഷാര്‍ജ കോഴിക്കോട് സര്‍വീസ് ഒക്ടോബര്‍ 28ന് ആരംഭിക്കും. വൈകിട്ട് 4.25ന് ഷാര്‍ ജയിനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.45ന് കോഴിക്കോട്ട് എത്തും. പിറ്റേന്ന് രാവിലെ 11 മണിക്ക് യാത്ര തിരിക്കുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഷാര്ജയിലിറങ്ങും.
ഇനഡിഗോയുടെ ദുബായ് നെടുമ്പാശ്ശേരി പുതിയ സര്‌വീസ് സപ്തംബര് 26ന് ആരംഭിക്കും. വൈകിട്ട് 7.20ന് ദുബായില്‌നിന്ന് പുറപ്പെടുന്ന വിമാനം അര്ധരാത്രി കഴിഞ്ഞ് ഒരു മണിക്ക് അവിടെയെത്തും. 1.50ന് മടങ്ങുന്ന വിമാനം 4.35ന് ദുബായിലെത്തും. ഈ വിമാനം പകല് സമയം ചണ്ഡീഗഢിലേക്കും പുതുതായി സര്‌വീസ് നടത്തും.
ഇന്ത്യയിലേക്കുള്ള യു.എ.ഇ.യിലെ വിമാനക്കമ്പനികള് നേരത്തെ തന്നെ അവര്ക്ക് അനുവദിച്ച ക്വാട്ടയുടെ നൂറ്ശതമാനവും ഉപയോഗിച്ചിരുന്നു. അതേസമയം ഇത് ഇന്ത്യന് കമ്പനികളുടെ കാര്യത്തില് 65 ശതമാനം മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇതിനെത്തുടര്ന്നാണ് ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി പുതിയ സര്‌വീസുകളക്ക് അനുമതിയായിരിക്കുന്നത്.
യു.എ.ഇ.യിലേക്കും കേരളത്തിലേക്കും വര്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെയും വ്യാപാരാവശ്യക്കാരുടെയും തിരക്കും പുതിയ സര്‌വീസുകള് ആരംഭിക്കാന് ഇന്ത്യന് വിമാനക്കമ്പനികള്ക്ക് പ്രേരണയായിട്ടുണ്ട്.

Leave a Reply