Home » ഇൻ ഫോക്കസ് » ജന്മദിന വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രിയുടെ പരാതിയില്‍ പുറത്തേക്ക്

ജന്മദിന വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രിയുടെ പരാതിയില്‍ പുറത്തേക്ക്

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ നീക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ജന്മദിനാഘോഷ വിവാദങ്ങളെ തുടര്‍ന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പുറത്താക്കല്‍ തീരുമാനം. ഗതാഗതമന്ത്രിയുമായി ശീത സമരത്തിലായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കെതിരെ മന്ത്രിയും എന്‍സിപിയും ശക്തമായി രംഗത്തെത്തിയതോടെ സ്ഥാനം തെറിക്കുകയായിരുന്നു. ജന്മദിനാഘോഷ വിവാദത്തില്‍ ചീഫ് സെക്രട്ടറി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും നിര്‍ണായകമായി.

Leave a Reply