Home » ന്യൂസ് & വ്യൂസ് » ഓണ്‍ലൈന്‍ മദ്യവില്‍പനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ;

ഓണ്‍ലൈന്‍ മദ്യവില്‍പനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ;

‘മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യ വില്‍പ്പന’ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മദ്യ വില്‍പന ആരംഭിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസ് ആണ് ഓണ്‍ലൈന്‍ മദ്യ വില്‍പനയ്‌ക്കെതിരെ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് റിയാസിന്റെ പ്രതികരണം

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
“മദ്യാസക്തി സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍…. ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വ്യാജ മദ്യം കഴിച്ച് 15 പേര്‍ മരിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധം നടപ്പാക്കുന്ന ബീഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാജമദ്യ ഭീഷണി മനുഷ്യന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. മദ്യാസക്തി തടയുവാന്‍ മദ്യ വര്‍ജനമാണ് ഒരു സര്‍ക്കാര്‍ നടപ്പ്പില്‍ വരുത്തേണ്ട നയം എന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. കേരളത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കുമെന്ന വാര്‍ത്ത പരക്കുന്നുണ്ട്. 21 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് , നിയമം തടയുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ ഈ നിയമം ലംഘിക്കാന്‍ കാരണമാകും. മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യ വില്‍പ്പന.”

Leave a Reply