Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » കോഴിക്കോട് ആര്‍ട് ഗാലറിയില്‍പ്രാദേശിക സംസ്‌കാരത്തിന്റെ കഥ പറയാന്‍ “പിക്‌സലേറിയ”

കോഴിക്കോട് ആര്‍ട് ഗാലറിയില്‍പ്രാദേശിക സംസ്‌കാരത്തിന്റെ കഥ പറയാന്‍ “പിക്‌സലേറിയ”

പ്രാദേശിക സംസ്‌കാരം പ്രതിഫലിപ്പിക്കുന്നതിനായി കോഴിക്കോട് ആര്‍ട് ഗാലറിയില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം ഇന്ന് മുതല്‍. ഗുരുവായൂര്‍ സ്വദേശി സാജിത് അബൂബക്കര്‍ ആണ് പിക്‌സലേറിയ എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇന്നാരംഭിച്ച പ്രദര്‍ശനം ഞായറാഴ്ച അവസാനിക്കും.
ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനം കേരളത്തിന്റയും ഇന്ത്യയുടെയും ചരിത്രമാണ് പറയുന്നത്. ഇത് കൂടാതെ പതിനാറ് വര്‍ഷം ദുബായില്‍ രണ്ട് വര്‍ഷം യുഎഇയിലും കമ്പ്യൂട്ടര്‍ ഡിസൈനറായി ജോലി ചെയ്ത അനുഭവത്തില്‍ പ്രവാസ ജീവിതത്തിന്റെ കാഴ്ചകളും ചിത്ര പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.പ്രദര്‍ശനം 21ന് സമാപിക്കും

Leave a Reply