Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കോഴിക്കോട്.

സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കോഴിക്കോട്.

ഇന്ധനക്ഷമത കൂട്ടാനും പരിസ്ഥിതി മലിനീകരണം കുറക്കാനും കെ.എസ്.ആര്‍.ടി.സി സപ്തംബര്‍ മുതല്‍ ബസ്സുകളില്‍ ബയോഡീസല്‍ നിര്‍ബന്ധമാക്കും. സംസസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കോഴിക്കോട് തൊട്ടില്‍പ്പാലത്ത് അടുത്തയാഴ്ച പ്രവര്‍ത്തനമാരംഭിക്കും.
തൊട്ടില്‍പ്പാലം ഡിപ്പോയ്ക്ക് പുറമെ മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലും ബയോഡീസല്‍ പമ്പ് ഉടനെ പ്രവര്‍ത്തനക്ഷമമാക്കും. 95 ശതമാനം ഡീസലിനോടൊപ്പം അഞ്ച് ശതമാനം ബയോഡീസല്‍ ചേര്‍ത്ത് കൊണ്ടാണ് ആദ്യഘട്ടത്തില്‍ ബസ്സുകള്‍ ഓടിക്കുക. പിന്നീട് ഇത് 10,15 എന്നിങ്ങനെ വര്‍ധിപ്പിച്ച് 20 ശതമാനം വരെ എത്തിക്കും. ഇത് 30 ശതമാനം ഇന്ധന ക്ഷമത ഉറപ്പു വരുത്തും.

Leave a Reply