Home » ഇൻ ഫോക്കസ് » കേരളത്തില്‍ വീണ്ടും ഭീകരസംഘടനയായ റെയില്‍ ഹൂണ്‍സിന്റെ സാന്നിദ്ധ്യം

കേരളത്തില്‍ വീണ്ടും ഭീകരസംഘടനയായ റെയില്‍ ഹൂണ്‍സിന്റെ സാന്നിദ്ധ്യം

പൊതുമുതല്‍ നശിപ്പിക്കുന്ന രാജ്യാന്തര ഭീകരസംഘടനയായ റെയില്‍ ഹൂണ്‍സിന്റെ സാന്നിദ്ധ്യം വീണ്ടും കേരളത്തില്‍ കണ്ടെത്തി. ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസിന്റെ മൂന്നു ബോഗികളിലാണ് പെയിന്റിംഗ്. ഷൊര്‍ണൂരില്‍ പൊലീസ് ബോഗികള്‍ പരിശോധിക്കുകയാണ്.
നേരത്തെ തിരുച്ചിറപ്പള്ളിയിലും ഷൊര്‍ണൂരിലും നിര്‍ത്തിയിട്ടിരുന്ന റെയില്‍വേ ബോഗികള്‍ക്കു പുറത്ത് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയില്‍ കാണപ്പെട്ടിരുന്നു. തിരുച്ചറിപ്പള്ളിയില്‍ കഴിഞ്ഞ 11 നും ഷൊര്‍ണൂരില്‍ 16 നുമാണു റെയില്‍വേ ബോഗികള്‍ക്കു മുകളില്‍ ചായം പൂശിയ നിലയില്‍ കണ്ടെത്തിയത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ നിര്‍ത്തിയിട്ട ആക്‌സിഡന്റ് റിലീഫ് വാനിലായിരുന്നു പെയിന്റിംഗ് കണ്ടെത്തിയത്. റെയില്‍ ഹൂണ്‍സിന്റെ ചുരുക്കമായ ആര്‍എസ്, എച്ച് എന്നീ അക്ഷരങ്ങളാണ് ബോഗികളില്‍ വരച്ചിരുന്നത്. ഇതിനടിയില്‍ റെയില്‍ ഹൂണ്‍സ് എന്നും എഴുതിയിട്ടുമുണ്ടായിരുന്നു.
പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന റയില്‍ ഹൂണ്‍സ് എന്ന സംഘടനയുടെ സാന്നിധ്യം ബ്രിട്ടനിലാണ് ഇതിനു മുന്‍പു കണ്ടെത്തിയത്. പൊതുമുതലുകളില്‍ ചായം പൂശി വൃത്തികേടാക്കുന്നതാണ് റെയില്‍ ഹൂണ്‍സിന്റെ സ്വഭാവം.

Leave a Reply