Home » ഇൻ ഫോക്കസ് » ഓണക്കാലത്തെ വിലക്കയറ്റം ഇനി ഭയക്കേണ്ട.!!!

ഓണക്കാലത്തെ വിലക്കയറ്റം ഇനി ഭയക്കേണ്ട.!!!

ഓണക്കാലത്തെ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനും കൺസ്യൂമർഫെഡ് ഒരുക്കങ്ങൾ പൂർത്തിയാക്കി. 200 കോടി രൂപയുടെ ഉത്പന്നങ്ങൾ 2,500 ഓണച്ചന്തകളിലൂടെ ഓണക്കാലത്ത് വിറ്റഴിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. എം. രാമനുണ്ണി പറഞ്ഞു.

അത്തത്തിന് ആരംഭിച്ച് ഓണച്ചന്തകൾ ഉത്രാടത്തിന് വൈകിട്ട് വരെ പ്രവർത്തിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾ പ്രാദേശികമായി ഓണച്ചന്തകൾക്ക് നേതൃത്വം നൽകും. 40 ഇനങ്ങൾ അടങ്ങുന്ന ഒരു ബാസ്ക്കറ്റാണ് പ്രാഥമിക സംഘങ്ങൾ വഴി ലഭ്യമാക്കുക. ഇവയിൽ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ നൽകും.

കാർഡ് ഒന്നിന് അഞ്ച് കിലോഗ്രാം അരി, ഒരു കിലോഗ്രാം പഞ്ചസാര, രണ്ട് കിലോഗ്രാം പച്ചരി, 500 ഗ്രാം വീതം ചെറുപയർ, വൻപയർ, തുവരപ്പരിപ്പ്, കടല, ഉഴുന്ന്, ഉണക്കമുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്‌സിഡി നിരക്കിൽ ലഭ്യമാവുക. ചെറുപയർപരിപ്പ്, ഉണ്ട ശർക്കര, അച്ചുവല്ലം, കടുക്, ജീരകം, ഉലുവ, പീസ് പരിപ്പ്, ബിരിയാണി അരി എന്നിവയും വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ നൽകും. പായസത്തിനാവശ്യമായ വിവിധതരം അടകളും മറ്റ് 17 ഇനം സാധനങ്ങളും ലഭ്യമാക്കും

Leave a Reply