Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » കോഴിക്കോട്ടുനിന്ന് കെ.എസ്.ആർ .ടി.സി.യുടെ ഹജ്ജ് പ്രത്യേക സർവീസ് തുടങ്ങി

കോഴിക്കോട്ടുനിന്ന് കെ.എസ്.ആർ .ടി.സി.യുടെ ഹജ്ജ് പ്രത്യേക സർവീസ് തുടങ്ങി

കോഴിക്കോട്ടുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആർ .ടി.സി.യുടെ ഹജ്ജ് പ്രത്യേക സർവീസ് തുടങ്ങി. മാവൂർ റോഡ് കെ.എസ്.ആർ .ടി.സി. സ്റ്റാൻ ഡിൽ ആദ്യ ഹജ്ജ് സർ വീസ് മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.

സ്വകാര്യ ഓപ്പറേറ്റർമാരുടെ ചൂഷണം അവസാനിപ്പിച്ച് മാന്യമായ നിരക്കിൽ യാത്രാ സൗകര്യമൊരുക്കുകയാണ് കെ.എസ്.ആർ .ടി.സി.യുടെ ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞു. 40 പേര് ഒരുമിച്ച് യാത്ര ബുക്ക് ചെയ്യുകയാണെങ്കിൽ പാനൂർ വടകര, കുറ്റിയാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സർ വീസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.കല്പറ്റയിൽ നിന്ന് രാവിലെ ഏഴിനാണ് എ.സി. ലോഫ്ലോർ ബസ് പുറപ്പെടുക. ഈ ബസ് ഒമ്പതരയ്ക്ക് കോഴിക്കോട്ട് നിന്ന് നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിക്കും.

ബുധനാഴ്ച മുതൽ കോഴിക്കോട്ടുനിന്ന് രാവിലെ ഒമ്പതിനും പത്തിനും രണ്ടു ബസുകൾ കൂടി സർ വീസ് തുടങ്ങും. 312 രൂപയാണ് ടിക്കറ്റ് നിരക്ക്. ടെർമിനലിലെ റിസർവേഷൻ ; കൗണ്ടറിലെത്തെിയും കെ.എസ്.ആർ .ടി.സിയുടെ വെബ്സൈറ്റിലൂടെ (www.skrtconline.com) ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം.

Leave a Reply