Home » ഇൻ ഫോക്കസ് » ആഗസ്ത് 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക്.

ആഗസ്ത് 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക്.

ആഗസ്ത് 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്ഫെഡറേഷനാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

നികുതി ഘടനയിലെ മാറ്റം സ്വകാര്യ ബസ് ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പുതിയ മാറ്റം നികുതിയിൽ 15 മുതൽ 72 ശതമാനം വരെ വർധനവുണ്ടാക്കുമെന്ന് സ്വകാര്യ ബസ്സുടമകൾ പറയുന്നു.

ഇക്കാര്യത്തിൽ 23ന് മുഖ്യമന്ത്രിയുമായി സ്വകാര്യ ബസ്സുടമകൾ ചർച്ച നടത്തുന്നുണ്ട്. മാറ്റം പിൻ വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. തറവിസ്തീർണ്ണത്തിന് അനുസരിച്ചാണ് നികുതി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply