Home » ന്യൂസ് & വ്യൂസ് » തെരുവുനായ് പ്രശ്‌നം; മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്

തെരുവുനായ് പ്രശ്‌നം; മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്

തെരുവുനായ് പ്രശ്‌നം ചര്‍ച്ച ചയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തരയോഗം ഇന്ന്. തിരുവനന്തപുരം പുല്ലുവിളയില്‍ വൃദ്ധയെ തെരുവുനായ് കടിച്ചുകൊന്ന പശ്ചാത്തലത്തിലാണ് യോഗം. വര്‍ധിച്ചുവരുന്ന തെരുവുനായ് ഭീഷണി നേരിടാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. നായ്ക്കളുടെ വന്ധ്യം കരണം ഫലപ്രദമായി നടപ്പാക്കുന്നതെങ്ങനെയെന്നും പരിശോധിക്കും.

തദ്ദേശ സ്വയംഭരണമന്ത്രി, ആരോഗ്യമന്ത്രി, പരിസ്ഥിതിമൃഗസംരക്ഷണ മന്ത്രി എന്നിവരും ഈ വകുപ്പുകളിലെ സെക്രട്ടറിമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. തെരുവുനായ് ശല്യം പരിഹരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഉച്ചകഴിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷനും പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്.

Leave a Reply