Home » നമ്മുടെ കോഴിക്കോട് » നാലു കോടി രൂപ ചെലവിട്ടുള്ള മീഞ്ചന്ത–പയ്യാനയ്ക്കൽ–പന്നിയങ്കര ഒബി റോഡ് നവീകരണ പ്രവൃത്തി തുടങ്ങി .

നാലു കോടി രൂപ ചെലവിട്ടുള്ള മീഞ്ചന്ത–പയ്യാനയ്ക്കൽ–പന്നിയങ്കര ഒബി റോഡ് നവീകരണ പ്രവൃത്തി തുടങ്ങി .

നാലു കോടി രൂപ ചെലവിട്ടുള്ള മീഞ്ചന്ത–പയ്യാനയ്ക്കൽ–പന്നിയങ്കര ഒബി റോഡ് നവീകരണ പ്രവൃത്തി തുടങ്ങി.
പ്രവൃത്തി പൂർത്തിയാകുന്നതോടെ ദേശീയപാത നിലവാരമാകുന്ന റോഡിൽ വാഹന ഗതാഗതം സുഗമവും സുരക്ഷിതവുമാകും.മീഞ്ചന്ത മേൽപ്പാലത്തിനു സമീപത്തും പുതിയനിരത്തിലും പയ്യാനയ്ക്കലിലും ഓട നിർമാണത്തോടെയാണ് പണി തുടങ്ങിയിരിക്കുന്നത്. ഇതുവഴിയുള്ള വാഹനയോട്ടം നിരോധിച്ചാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്. പുതിയ നിരത്തിൽ അപകടാവസ്ഥയിലുണ്ടായ കലുങ്ക് പുതുക്കിപ്പണിതു 100 മീറ്റർ ദൂരം റോഡ് മണ്ണിട്ടുയർത്തി സജ്ജമാക്കി. ഓട നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് അടിത്തറ ബലപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങും. മഴ മാറുന്നതോടെ ടാറിങ് നടത്താനാണ് ലക്ഷ്യമെന്നു മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ പി.കെ. രഞ്ജി പറഞ്ഞു.

മീഞ്ചന്ത മേൽപ്പാലം പരിസരത്തു നിന്നാരംഭിച്ചു പുതിയനിരത്ത് വഴി പന്നിയങ്കര മേൽപ്പാലത്തിനു സമീപം ചേരുന്നതാണ് ഓൾഡ് ബേപ്പൂർ(ഒബി)റോഡ്. 3.6 കിലോമീറ്ററാണ് ദൂരം. ബിഎംബിസി(ബിറ്റുമിൻ മെക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ്)സാങ്കേതിക വിദ്യയിൽ ദേശീയപാത നിലവാരത്തിലാണ് പുനരുദ്ധരിക്കുന്നത്. മഴക്കാലത്തു വെള്ളം കെട്ടിക്കിടന്നു തകർച്ച പതിവായ ‍മീഞ്ചന്ത മേൽപ്പാല പരിസരം, പുതിയ നിരത്ത്, പയ്യാനയ്ക്കൽ, ചക്കുംകടവ് എന്നിവിടങ്ങളിലായി ഒരു കിലോ മീറ്റർ ദൂരത്തിലാണ് ഓട നിർമിക്കുന്നത്.

Leave a Reply