Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ഒറ്റയാള്‍ പ്രതിഷേധവുമായി ഒരധ്യാപകന്‍…

ഒറ്റയാള്‍ പ്രതിഷേധവുമായി ഒരധ്യാപകന്‍…

തെരുവുനായ് ശല്യത്തിന് അന്തിമപരിഹാരം കാണാന്‍ തയ്യാറാകാത്ത അധികൃതരുടെ സമീപനത്തിനെതിരെ ഒറ്റയാള്‍ പ്രതിഷേധം.കോഴിക്കോട് കിഡ്‌സണ് കോര്‍ണറിലാണ് അധ്യാപകനായ ബാലകൃഷ്ണന്‍, ഒറ്റയാള്‍ ധര്‍ണ നടത്തിയത്.തെരുവ് നായ്ക്കള്‍ ആളുകളുടെ ജീവനെടുക്കുമ്പോള്‍ നടപടികള്‍ പ്രസ്താവനകളിലൊതുങ്ങുന്ന അധികാരികള്‍ക്കെതിരെയാണ് കണ്ണഞ്ചേരി സ്വദേശി ബാലകൃഷ്ണന്റെ ധര്‍ണ. പ്രതീകാത്മകമായി പട്ടിവാല് കഴുത്തില്‍ തൂക്കി രൂക്ഷമായ മുദ്രാവാക്യങ്ങളോടെയാണ് മാനാഞ്ചിറ പൊറ്റക്കാടിന്റെ പ്രതിമക്ക് മുന്നിൽ ധർണ്ണ നടത്തിയത്. മനുഷ്യരെ കൊള്ളുന്നത് മനുഷ്യർക്ക് എതിരെ കേസ് എടുക്കാം ശിക്ഷിക്കാം എന്നാൽ മനുഷ്യരെ കൊന്നു തിന്നുന്ന നായയ്ക്കൾക്ക് എതിരെ ഇന്ദു നടപടിയാണ് അധികൃതർ കൈക്കൊള്ളുന്നത് എന്നദ്ദേഹം ചോദിക്കുന്നു .സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതത്തിന് വിലകല്‍പ്പിക്കുന്നില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.പ്രതിഷേധത്തിന് ആള്‍ക്കൂട്ടത്തെ കാത്തുനില്‍ക്കാതെ ഒറ്റയ്ക്കാണെങ്കിലും ശക്തമായി രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്താണ് ബാലകൃഷ്ണന്‍ ധര്‍ണയവസാനിപ്പിച്ചത്. ……

Leave a Reply