Home » നമ്മുടെ കോഴിക്കോട് » മാംഗോ ടാക്‌സി തൊഴിലാളികള്‍ക്ക് പുതിയ ഉത്തരവുമായി ജില്ലാ കലക്ടര്‍.

മാംഗോ ടാക്‌സി തൊഴിലാളികള്‍ക്ക് പുതിയ ഉത്തരവുമായി ജില്ലാ കലക്ടര്‍.

മാംഗോ ടാക്‌സി തോഴിലാളികള്‍ക്ക് പുതിയ ഉത്തരവുമായി ജില്ലാ കലക്ടര്‍ രംഗത്തു വ്ന്നു. നഗരത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവനത്തിന് മാംഗോ ടാക്‌സി തൊഴിലാളികള്‍ വെല്ലുവിളിയാകുന്നു എന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ തീരുമാനിച്ചത്. നഗരത്തിലെ ടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുത്താതെയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്താതെയും സര്‍വീസ് നടത്തണമെന്ന് ഓണ്‍ലൈന്‍ ടാക്‌സി നടത്തുന്ന മാംഗോ ടാക്‌സി അധികൃതരോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് നിര്‍ദേശിച്ചു. ടാക്‌സി ഡ്രൈവര്‍മാരുടെ യൂനിയന്‍ നേതാക്കളും മാംഗോ ടാക്‌സി അധികൃതരുമായി കളക്ടറുടെ ചേംബറില്‍ നടത്തിയ കൂടിയാലോചനാ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമായി ബന്ധപ്പെട്ട് നിലവില്‍ നഗരത്തില്‍ രണ്ട് പൊലീസ് സ്‌റ്റേഷനുകളിലായി ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നിലവില്‍ നഗരത്തിലെ ടാക്‌സികള്‍ സര്‍വീസ് നടത്തുന്ന സ്റ്റാന്റുകളില്‍നിന്നും റെയില്‍വേ സ്‌റ്റേഷനില്‍നിന്നും മാംഗോ ടാക്‌സി യാത്രക്കാരെ കയറ്റില്ലെന്നും യോഗത്തില്‍ ധാരണയായി. ആയിരത്തോളം വരുന്ന നഗരത്തിലെ ടാക്‌സി തൊഴിലാളികളുടെ ഉപജീവന മാര്‍ഗം അടയുന്ന രീതിയിലാണ് ഓണ്‍ലൈന്‍ ടാകസി കടന്നുവരുന്നതെന്ന് ടാക്‌സി തൊഴിലാളികള്‍ പറഞ്ഞു. വ്യാജ ടാക്‌സികള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് പുറമെയാണിത്. നഗരത്തിലെ അയ്യായിരത്തോളം വരുന്ന ഓട്ടോ തൊഴിലാളികള്‍ക്കും ഇത് ഭാവിയില്‍ ഭീഷണിയാവും. അതിനാല്‍ തങ്ങളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ, ആര്‍.ഡി.ഒ കെ. ഗോപാലകൃഷ്ണന്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവരും തൊഴിലാളി നേതാക്കളും മാംഗോ ടാക്‌സി അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply