Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » സംസ്ഥാനത്തെ ഏറ്റവും വലിയ പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം കോഴിക്കോട് ഒരുങ്ങുന്നു .

സംസ്ഥാനത്തെ ഏറ്റവും വലിയ പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം കോഴിക്കോട് ഒരുങ്ങുന്നു .

സംസ്ഥാനത്തെ ഏറ്റവും വലിയ പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം കോഴിക്കോട് ഒരുങ്ങുന്നു. 321 പേര്‍ക്ക് ഒരുമിച്ചിരുന്ന പരീക്ഷയെഴുതുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. 2015 മേയ് 13 നാണ് പിഎസ്സിയുടെ കോഴിക്കോട് കേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങിയത്.

മലബാറില്‍ ഒരു പിഎസ്‌സി കേന്ദ്രം തുടങ്ങണമന്ന് നിരന്തരമായി ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് പുതിയ പിഎസ് സി കേന്ദ്രം തുടങ്ങാന്‍ തീരുമാനമായത്. മാത്രമല്ല കോഴിക്കോട് ഒരു കേന്ദ്രം തുടങ്ങുന്നതോടെ മറ്റ് കേന്ദ്രങ്ങളിലുള്ള അമിത തിരക്ക് കുറക്കുവാനും സാധിക്കും. കോഴിക്കോട് തുടങ്ങുന്നതോടെ സംസ്ഥാനത്തെ പിഎസ്‌സി ഓണ്‍െൈലന്‍ പരീക്ഷാ കേന്ദ്രങ്ങളിലെ സീറ്റിുകളുെട എണ്ണം 875 ആയി വര്‍ധിക്കും. ഇതുവഴി 1750 പേര്‍ക്ക് ഒരു ദിവസം പരീക്ഷ എഴുതാന്‍ സാധിക്കും.

Leave a Reply