Home » യാത്ര » കെഎസ്ആർടിസി സിൽവർ ലൈൻ ബസ് ചാർജ് കുറയ്ക്കുന്നു.

കെഎസ്ആർടിസി സിൽവർ ലൈൻ ബസ് ചാർജ് കുറയ്ക്കുന്നു.

ഏറെ നാളത്തെ ആവശ്യങ്ങൾക്ക് ശേഷം കെഎസ്ആർടിസി സിൽവർ ലൈൻ ബസ് ചാർജ് കുറയ്ക്കുന്നു ; ഇനി സൂപ്പർ എക്സ്പ്രസ്സ് / സൂപ്പർ ഡീലക്‌സ് ക്ലാസ് ബസ്സ് ടിക്കറ്റ് നിരക്കിൽ സിൽവർ ജെറ്റ് യാത്രയും ലഭിക്കും

കെഎസ്ആര്‍ടിസി കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സില്‍വര്‍ ലൈന്‍ ജെറ്റ് ബസ് സര്‍വീസ് ആരംഭിച്ചു. കോഴിക്കോട്ടുനിന്ന് രാത്രി 10.30 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ഏഴിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് വൈകീട്ട് 9.15ന് എടുക്കുന്ന ബസ് രാവിലെ 6.10ന് കോഴിക്കോട്ടെത്തും. 511 രൂപയാണ് ടിക്കറ്റ് നിരക്ക്.

തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റേജുള്ള ബസ്സിന് ചങ്കുവെട്ടി, അങ്കമാലി, കായംകുളം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ റിക്വസ്റ്റിങ് സ്റ്റോപ്പുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യമുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്‍ പാവങ്ങാട് ഡിപ്പോ സന്ദര്‍ശിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് സില്‍വര്‍ ലൈന്‍ ബസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പാവങ്ങാട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ കൌണ്‍സിലര്‍ കറ്റടത്ത് ഹാജറ ജെറ്റ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. എടിഒ എ പ്രേമരാജന്‍, കെഎസ്ആര്‍ടിഇഎ ജില്ലാ പ്രസിഡന്റ് വി വിജയകൃഷ്ണന്‍, മറ്റു യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply