Home » കളിക്കളം » സംസ്ഥാന ബധിര കായികമേള 25 മുതല്‍ 28 വരെ കോഴിക്കോട്മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും.

സംസ്ഥാന ബധിര കായികമേള 25 മുതല്‍ 28 വരെ കോഴിക്കോട്മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും.

ബധിര സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ബധിര കായികമേള 25 മുതല്‍ 28 വരെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം കായിക പ്രതിഭകള്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മല്‍സരാര്‍ത്ഥികളാണ് പങ്കെടുക്കുക.

12 വയസിന് താഴെ, 14 വയസിന് താഴെ, 16 വയസിന് താഴെ, 16 വയസിന് മുകളില്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ആണ്‍, പെണ്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍,ടേബിള്‍ ടെന്നീസ് എന്നീ നാലിനങ്ങളിലാണ് മത്സരങ്ങള്‍. 26ന് രാവിലെ 10ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്യും. എന്‍. വിജയകുമാര്‍, വി.കെ. തങ്കച്ചന്‍, ഷാനവാസ് ശനികേത്, പി.കെ. ലൂക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply