Home » സാമൂഹികം » സർക്കാർ അവഗണനയിൽ ദിഷയും.

സർക്കാർ അവഗണനയിൽ ദിഷയും.

ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ആക്രമിക്കപ്പെട്ട് ഗുരുതര പരിക്കേറ്റ ടിവി അവതാരക ചികിത്സ മുമ്പോട്ട് കൊണ്ടുപോകാനാകാതെ കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി ദിഷ ദിവാകരനാണ് സര്‍ക്കാര്‍ പോലും തിരിഞ്ഞു നോക്കാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത്. ട്രെയിനിലെ പീഡനശ്രമത്തിനിടയില്‍ കൊലചെയ്യപ്പെട്ട സൗമ്യ നേരിട്ടതിന്സ മാനമായ ദുരന്തമാണ് ദിഷയ്ക്കും അനുഭവിക്കേണ്ടി വന്നത്.മൂന്ന് വര്‍ഷം മുമ്പാണ് തൃശൂരില്‍ വെച്ച് ദിഷ ദിവാകരന്‍ വനിതാകമ്പാര്‍ട്ട്‌മെന്റില്‍ ആക്രമിക്കപ്പെട്ടത്. ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവ് തള്ളിയിട്ടതിനെ തുടര്‍ന്ന് തലച്ചോറിനും എല്ലുകള്‍ക്കും സാരമായി പരിക്കേറ്റ ദിഷയുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായിരുന്നു. പല സുമനസ്സുകളുടെയും സഹായത്തോടെയാണ് ചികിത്സ നടത്തിയത്. സഫാരി ടിവിയിലുള്‍പ്പെടെ പ്രോഗ്രാംഅവതാരകയായിരുന്ന ദിഷയെ ഇപ്പോള്‍ പഴയ സഹപാഠികള്‍ക്ക് പോലും തിരിച്ചറിയാനാകില്ല. കാഴ്ചയും ഭൂരിഭാഗം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. പാതി തളര്‍ന്നിരുന്ന ശരീരം ചികിത്സയില്‍ മെച്ചപ്പെടുന്നുണ്ട്. പക്ഷെ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ദിഷയുടെ ചികിത്സ മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.നഷ്ടപരിഹാരം നല്‍കുമെന്നറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല…

Leave a Reply