Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » സിവിൽസ്റ്റേഷൻ പരിസരം നെഹ്റു യുവകേന്ദ്ര വൊളന്റിയർമാരും ഗുരുവായൂരപ്പൻ കോളജ് എൻഎസ്എസ് വിദ്യാർഥികളും ചേർന്ന് വൃത്തിയാക്കി…

സിവിൽസ്റ്റേഷൻ പരിസരം നെഹ്റു യുവകേന്ദ്ര വൊളന്റിയർമാരും ഗുരുവായൂരപ്പൻ കോളജ് എൻഎസ്എസ് വിദ്യാർഥികളും ചേർന്ന് വൃത്തിയാക്കി…

കേന്ദ്രസർക്കാരിന്റെ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി ഗുരുവായൂരപ്പൻ കോളജിലെ എൻഎസ്എസ് വിഭാഗവും നെഹ്റു യുവേകന്ദ്രയുടെ നാഷനൽ യൂത്ത്വൊളന്റിയേഴ്സും ചേർന്നു സിവിൽസ്റ്റേഷനും പരിസരവും വൃത്തിയാക്കി. കലക്ടർ എൻപ്രശാന്ത് ഉദ്ഘാടനം ചെയ്തു. സിവിൽസ്റ്റേഷൻ വളപ്പിലെ കാടുകൾ വെട്ടിമാറ്റുകയും പല സ്ഥലത്തായി തള്ളിയ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വേർതിരിക്കുകയും ചെയ്തു.ഒട്ടേറെ മദ്യക്കുപ്പികളും വളപ്പിൽ നിന്നു കണ്ടെത്തി. രാത്രി സമയത്ത് സാമൂഹിക വിരുദ്ധർ ഇവിടെകയറി മദ്യപിക്കുന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എല്ലാ സ്ഥലവും അംഗങ്ങൾ വൃത്തിയാക്കി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓഡിനേറ്റർ എം. അനിൽകുമാർ, എഡിഎം ടി. ജനിൽ കുമാർ, ജയൻ കെ. ചെറിയാൻ, പി. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി….

Leave a Reply