Home » സാമൂഹികം » കോടതി നടപടികളിലെ കാർക്കശ്യം ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിർത്തും.ജില്ലാ ജഡ്ജി ടി.എസ്.പി.മൂസത്…

കോടതി നടപടികളിലെ കാർക്കശ്യം ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിർത്തും.ജില്ലാ ജഡ്ജി ടി.എസ്.പി.മൂസത്…

കോടതി നടപടികളിലെ കാർക്കശ്യം ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിർത്തും.ജില്ലാ ജഡ്ജി ടി.എസ്.പി.മൂസത്.കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം…

രാജ്യത്തെവിടെയും കേരളത്തിലെ ജുഡീഷ്യറിയുടെ വിശ്വാസ്യത അംഗീകരിക്കപ്പെട്ടിട്ടുണ്ട്ജു‍ഡീഷ്യൽ ഓഫിസർമാരുടെ മാത്രമല്ല, ജീവനക്കാരുടെയും മികച്ച സേവനത്തിലൂടെയാണ് ഈ വിശ്വാസ്യത നിലനിൽക്കുന്നതെന്നും ജില്ലാ ജഡ്ജി പറഞ്ഞു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എൻ.പ്രകാശൻ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.സോമൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി.അനിൽകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സാവിയോ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ചിത്ര,സെക്രട്ടറി പി.ദിലീപ്കുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി രാജു അഗസ്റ്റിൻ, സിജെഎം കോടതി ശിരസ്തദാർ ടി.മൂസ, അഡ്വക്കറ്റ്സ് ക്ലാർക്സ് അസോസിയേഷൻ സെക്രട്ടറി എ.സുരാജ് എന്നിവർ പ്രസംഗിച്ചു….

Leave a Reply