Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » പേരാമ്പ്രയില്‍ ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ഥിനികള്‍ക്കും രക്ഷിതാവിനും അധ്യാപകരുടെ ക്രൂര മര്‍ദ്ദനം

പേരാമ്പ്രയില്‍ ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ഥിനികള്‍ക്കും രക്ഷിതാവിനും അധ്യാപകരുടെ ക്രൂര മര്‍ദ്ദനം

ആണ്‍കുട്ടികളോട് സംസാരിച്ചതിന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാവിനും കോളേജ് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം. പേരാമ്പ്ര ബസ് സ്റ്റാന്റില്‍ വെച്ച് ആണ്‍കുട്ടികളോട് സംസാരിച്ചതിനായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ എട്ടോളം കോളേജ് ജീവനക്കാര്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

പേരാമ്പ്ര- പൊതോത്ത് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജബലനൂര്‍ കോളേജിലെ യൂനസ്, ശ്രീജ എന്നീ അധ്യാപകരും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ജഷീദ അര്‍ഷാന എന്നിവര്‍ ആണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരിലാണ് മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കോളേജിലെത്തിയ പിതാവ് മജീദിനേയും അധ്യാപകര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനികളായ ജംഷീദയേയും അര്‍ഷാനയേയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply