Home » പ്രവാസം » കോഴിക്കോട് സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

കുവൈറ്റ് സിറ്റി > കോഴിക്കോട് കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. എരഞ്ഞിക്കല്‍, കണ്ടം കുളങ്ങര സ്വദേശി മിദുഫ(39) ആണ് മരിച്ചത്. സ്വന്തമായി പച്ചക്കറികള്‍ കടകളില്‍ വിതരണം ചെയ്യുന്ന വ്യാപാരമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഫര്‍വാനിയയില്‍ വെച്ച് അദ്ദേഹത്തിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഭാര്യ: വഹീദ, മക്കള്‍: ലഹ്മത്ത്, ആയിഷ മിന.

Leave a Reply