Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » സ്വകാര്യ ബസ് സമരം പിൻവലിച്ചു.

സ്വകാര്യ ബസ് സമരം പിൻവലിച്ചു.

ആഗസ്ത് 30 ന് സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത്.

ബസുടമകളുടെ പ്രധാന ആവശ്യമായ പെർമിറ്റിന്റെ കാര്യത്തിൽ തെളിവെടുപ്പ് നടത്തുമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകിയതായി സമരസമതി അറിയിച്ചു.

ബജറ്റ് നിർദ്ദേശത്തെ തുടർന്ന് റോഡ് നികുതിയിലുണ്ടായ ഗണ്യമായ വർദ്ധന പിൻവലിക്കുക, 31 റൂട്ടുകളുടെ ദേശസാത്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

Leave a Reply