Home » എഡിറ്റേഴ്സ് ചോയ്സ് » മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനില്‍ അന്യായമായി തടഞ്ഞുവെച്ചെന്ന പരാതിയിലൊഴികെ കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദിനെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഹൈകോടതി റദ്ദാക്കി.

മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനില്‍ അന്യായമായി തടഞ്ഞുവെച്ചെന്ന പരാതിയിലൊഴികെ കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദിനെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഹൈകോടതി റദ്ദാക്കി.

രണ്ട് കേസിലായി ആറ് കുറ്റം ചുമത്തിയിരുന്നതില്‍ സ്റ്റേഷനില്‍ തടഞ്ഞുവെച്ചെന്ന ആരോപണത്തില്‍ അന്വേഷണം തുടരാമെന്നാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ ഉത്തരവ്. മറ്റുകേസുകളില്‍ അന്വേഷണം തുടരേണ്ടതില്ളെന്നും വ്യക്തമാക്കി.

ജൂലൈ 30നാണ് ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ഏഷ്യാനെറ്റ് ലേഖകന്‍ ബിനുരാജിനെയും മറ്റും എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം കോടതി പരിസരത്തുനിന്ന് നീക്കിയത്. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ വിമോദിനെ താല്‍ക്കാലികമായി ചുമതലയില്‍നിന്ന് ഒഴിവാക്കി. ഇതിനുശേഷവും വിമോദ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. സംഭവത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രണ്ടുകേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിമോദ് ഹൈകോടതിയിലത്തെിയത്.

ഹരജി പരിഗണിച്ച സിംഗ്ള്‍ ബെഞ്ച് വിമോദിനെതിരെ ചുമത്തിയ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിക്കാതെയുള്ള ദേഹോപദ്രവമേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്ന് വ്യക്തമാക്കിയാണ് ഒഴിവാക്കിയത്. അന്യായമായി തടങ്കലിലാക്കിയെന്ന കുറ്റം പ്രഥമദൃഷ്ട്യാ തള്ളിക്കളയാനാവില്ളെന്നും കുറ്റകൃത്യം നിലനില്‍ക്കുമോയെന്നത് അന്വേഷണത്തില്‍ വ്യക്തമാകേണ്ടതിനാലുമാണ് ഇതില്‍ അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടത്

Leave a Reply