Home » ന്യൂസ് & വ്യൂസ് » പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ വിവരങ്ങള്‍ ചോരുന്നെന്ന് ആരോപണം .

പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ വിവരങ്ങള്‍ ചോരുന്നെന്ന് ആരോപണം .

പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് വിവരങ്ങള്‍ ചോരുന്നെന്ന് ആക്ഷേപം. ഇവിടെ സ്ഥാനങ്ങളില്‍ പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ് ജോലിനോക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചവരില്‍ പലരും തുടരുന്നതിനാല്‍ തന്ത്രപ്രധാന വിവരങ്ങള്‍ പ്രതിപക്ഷത്തിന് ലഭിക്കുന്നുണ്ടെന്നാണ് ഇടത് അനുകൂല പൊലീസ് നേതാക്കളുടെ ആരോപണം. സാധാരണ ഭരണം മാറുമ്പോള്‍ ആദ്യം സ്ഥലംമാറ്റം ലഭിക്കുന്നത് സ്പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കാണ്. എന്നാലിക്കുറി അതുണ്ടായില്ല. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ളെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിലപാട്. എന്നാല്‍, തീവ്രകോണ്‍ഗ്രസ് നിലപാടുകാര്‍ സ്പെഷല്‍ ബ്രാഞ്ചില്‍ തുടരുന്നത് പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഇടത് അനുകൂല നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ സ്ഥിതിഗതികള്‍ ആശങ്കജനകമാണെന്ന് ഇടതു നേതാക്കള്‍ പറയുന്നു.മുന്‍മന്ത്രി കെ.പി. മോഹനന്‍െറ ഗണ്‍മാനാണ് മന്ത്രിസഭയിലെ പ്രമുഖന്‍െറ ഗണ്‍മാനായി തുടരുന്നത്. മറ്റൊരു ഗണ്‍മാന്‍, കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് യു.ഡി.എഫ് പാനലില്‍ മത്സരിച്ച പൊലീസ് അസോസിയേഷന്‍ നേതാവാണ്. ഇത്തരക്കാര്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നു. രഹസ്യസ്വഭാവം പുലര്‍ത്തേണ്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ പലതും ഗണ്‍മാന്‍മാര്‍ വഴി ചോരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ നിയമനങ്ങളില്‍ പുന$പരിശോധന അനിവാര്യമാണെന്ന ആവശ്യം ശക്തമാണ്.

Leave a Reply