Home » ഇൻ ഫോക്കസ് » എം. വിജയകുമാര്‍ കേരള വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാനാകും.

എം. വിജയകുമാര്‍ കേരള വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാനാകും.

മുന്‍മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം. വിജയകുമാര്‍ കേരള വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാനാകും. സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാനായി മറ്റൊരു സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍നായരും നിയമിതനായേക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായി ഡോ. രാജന്‍ ഗുരുക്കള്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനായി എസ്. ജയമോഹന്‍, കാപ്പെക്സ് ചെയര്‍മാനായി എസ്. സുദേവന്‍ എന്നിവരെ നിയമിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി.

കെ.എസ്.ഇ.ഐ ചെയര്‍മാന്‍സ്ഥാനം കേരള കോണ്‍ഗ്രസ് സ്കറിയാതോമസ് വിഭാഗത്തിന് നല്‍കാനാണ് തീരുമാനം. സി.പി.എമ്മിന് ലഭിച്ച മറ്റ് ബോര്‍ഡ്, കോര്‍പറേഷനുകളിലേക്കുള്ള ചെയര്‍മാന്മാരുടെ കാര്യത്തില്‍ വരുംദിവസങ്ങളില്‍ ധാരണയാവും. ജില്ലാ സെക്രട്ടേറിയറ്റുകളില്‍നിന്നുള്ള നിര്‍ദേശത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതില്‍ പുനരാലോചനയും നടക്കുന്നുണ്ട്.

Leave a Reply