Home » കലാസാഹിതി » സിനിമാക്കൊട്ടക » ആരാധകരുടെ മനസ്സില്‍ വില്ലന്‍ എന്ന പദത്തിന്റെ പ്രതിരൂപമായിരുന്നു ബാലന്‍ കെ നായര്‍ ഇല്ലാതെ 16 വര്‍ഷം പിന്നിടുന്നു .

ആരാധകരുടെ മനസ്സില്‍ വില്ലന്‍ എന്ന പദത്തിന്റെ പ്രതിരൂപമായിരുന്നു ബാലന്‍ കെ നായര്‍ ഇല്ലാതെ 16 വര്‍ഷം പിന്നിടുന്നു .

മലയാളചലച്ചിത്ര രംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ബാലൻ കെ. നായർ (ഏപ്രിൽ 4, 1933 – ഓഗസ്റ്റ് 26, 2000). 1981-ൽ ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയപുരസ്കാരം ഓപ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.കാമവും ക്രൌര്യവും അയാളുടെ മുഖത്തു പെട്ടെന്ന് പരക്കും. ചിരിക്കുമ്പോള്‍ കണ്ണുകള്‍ വല്ലാതെ ചെറുതാവും ആരെയും അകറ്റിനിര്‍ത്തുന്ന പ്രകൃതം. വില്ലന്‍ വേഷങ്ങള്‍ക്ക് പറഞ്ഞുണ്ടാക്കിയ പോലെ തോന്നിച്ചു അയാള്‍. പക്ഷെ പിന്നീട് വേഷങ്ങളുടെ അതിരുകളെല്ലാം നിഷ്പ്രയാസം അയാള്‍ വകഞ്ഞുമാറ്റി. ചതിയനേയും കൊലപാതകിയേയും വേട്ടക്കാരനേയും കെട്ടിയാടിയ അതേ ലാഘവത്തോടെ നിസ്സാഹയനേയും ദയാലുവിനേയും എടുത്തണിഞ്ഞു….
1933 ഏപ്രിൽ 4-നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ്‌ ബാ‍ലൻ കെ. നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് സംഗമം തീയേറ്ററുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരേക്ക് താമസം മാറി.

ആദ്യചിത്രമായ നിഴലാട്ടം 1972-ൽ പുറത്തുവന്നു. പി.എൻ. മേനോൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. പിന്നീട് സിനിമയിൽ സജീവമായ അദ്ദേഹം മലയാളത്തിൽ 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളായിരുന്നു. അതിഥി, തച്ചോളി അമ്പു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഓപ്പോൾ എന്ന ചിത്രത്തിലെ പരിവർത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലൻ കെ. നായർക്ക് 1981-ൽ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ ഭരത് അവാർഡ് ലഭിച്ചു.

ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ എന്നിവ ബാലൻ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ൽ പുറത്തുവന്ന കടവ് എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ കെ നായർക്ക്.

അവസാനകാലത്ത് ഒരുപാടു നാൾ രോഗബാധിതനായിരുന്ന ബാലൻ കെ നായർ 2000 ഓഗസ്റ്റ് 26-നു തിരുവനന്തപുരത്ത് അന്തരിച്ചു.

Leave a Reply