Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » കോഴിക്കോട് നിന്നും ഇനി മലപ്പുറത്തേക്കും വയനാട്ടിലേക്കും എളുപ്പത്തില്‍ യാത്ര ചെയ്യാം; –

കോഴിക്കോട് നിന്നും ഇനി മലപ്പുറത്തേക്കും വയനാട്ടിലേക്കും എളുപ്പത്തില്‍ യാത്ര ചെയ്യാം; –

റവന്യൂ പൊതുമരാമത്ത് വകുപ്പുകളുടെ തടസങ്ങള്‍ നീങ്ങി, പുല്ലൂരാംപാറഎലന്തുകടവ് പാലം അപ്രോച് റോഡിന്റെ പണി പുനഃരാരംഭിച്ചു. മലപ്പുറംകോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന റോഡില്‍ പുല്ലൂരാംപാറയ്ക്കടുത്ത എലന്തുകടവില്‍ പാലം പൂര്‍ത്തിയായിട്ടും വിവിധ വകുപ്പുകളുടെ അനാസ്ഥമൂലം അപ്രോച്ച് റോഡ് നിര്‍മാണം മാസങ്ങളായി മുടങ്ങികിടക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഏഴര കോടി രൂപ ചെലവില്‍ പാലത്തിന്റെ നിര്‍മാണം നടന്നത്. നിശ്ചിത കാലയളവില്‍തന്നെ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പാലം പൂര്‍ത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡ് പൂര്‍ത്തിയായില്ല.

പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സ്വകാര്യഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്ത് യഥാസമയം പൊതുമരാമത്ത് വകുപ്പിന് കൈമാറാതിരുന്നതാണ് കാരണം. ഭരണം മാറിയതോടെ ഇരുഭാഗത്തേയും അപ്രോച്ച് റോഡുകളുടെ പണിയും മുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് മാസങ്ങള്‍ക്കുശേഷം രേഖകള്‍ പരിശോധിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കി.

18 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി 2015 അവസാന വാരത്തില്‍ പാലം തുറന്നുകൊടുക്കണമെന്നായിരുന്നു കരാര്‍. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള എലന്തുകടവിലെ ഇരുമ്പ് പാലത്തിന് വീതി കുറവായതിനാലാണ് പുതിയ പാലം നിര്‍മിച്ചത്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലും അപ്രോച് റോഡ് നിര്‍മാണം വൈകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പുല്ലൂരാംപാറ ആനയ്ക്കാംപൊയില്‍ റോഡില്‍ നിന്നും, പാലത്തിനക്കരെ നെല്ലിപ്പൊയില്‍ റോഡില്‍ നിന്നുമാണ് അപ്രോച്ച് റോഡ് നിര്‍മിക്കേണ്ടത്. ഇടയ്ക്കിടെ മഴ പെയ്യുന്നതും, തുലാമഴ ആരംഭിക്കാന്‍ പോകുന്നതും തുടര്‍പ്രവര്‍ത്തികള്‍ക്ക് വിഘാതമാകുമോ എന്നാണ് ആശങ്ക. എങ്കിലും 2016 ഒക്ടോബറോടെ പാലം തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 90 മീറ്റര്‍ നീളവും, 11.5 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ പാലം. മലയോര മേഖലയുടെ മുഖഛായ മാറ്റി മറിക്കുന്നതാണ് നാട്ടുകാരുടെ ചിരകാലാഭിലാഷമായ എലന്തുകടവ് പാലം

Leave a Reply