Home » കളിക്കളം » ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് അമേരിക്കയിൽ തുടക്കം

ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് അമേരിക്കയിൽ തുടക്കം

ഇന്ത്യ-വെസ്‍‍‍റ്‍റ് ഇൻഡീസ് ട്വന്‍റി- ട്വന്‍റി പരമ്പരയ‍്ക്ക് ഇന്ന് അമേരിക്കയിൽ തുടക്കം.ഫ്ലോറിഡയിലാണ് ആദ്യ മത്സരം..വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ കരീബിയൻ മണ്ണിൽ ടെസ്‍‍റ്‍റ് പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മ വിശ്വാസത്തിലാണ് ടീം ഇന്ത്യ.ക്രിക്കറ്‍റിന് വേണ്ടി യുഎസിൽ നിർമ്മിക്കപ്പെട്ട സെന്‍ട്രൽ ബ്രൊവാർഡ് റീജീനൽ പാർക്കിലാണ് രണ്ട് മത്സരങ്ങളും.ഐസിസി അംഗീകാരമുള്ള അമേരിക്കയിലെ ഏക സ്‍റ്‍റേഡിയമാണിത്.ക്യാപ്റ്റന്‍ കൂള്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസം ടീം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും ബാറ്റിംഗില്‍ ഇന്ത്യയും മോശമല്ല. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിശ്വസ്തനായ കോഹ്ലി,രഹാനെ, പിന്നെ സാക്ഷാല്‍ ധോണി. ബാറ്റിംഗ് നിര സമ്പൂര്‍ണമാണ്. ട്വന്റി20 സ്‌പെഷ്യലിസ്റ്റ്സുരേഷ് റെയ്‌നയുടെ അഭാവം പക്ഷെ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ബൗളിങ്ങാണ് പ്രധാന വിഷയം.എങ്കിലും ഷമിയും ബുമ്രയും ഭുവിയും അടങ്ങിയ പേസ്‌നിരയില്‍ വിശ്വാസം അര്‍പ്പിക്കാം. പിന്നെ സ്പിന്‍ വിഭാഗത്തില്‍ അശ്വിന്റെ സാന്നിധ്യം ഏത് ക്യാപ്റ്റനും കരുത്തുപകരും.പ്രദർശന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ത്യൻ സംഘം ഒരു ടൂർണമെന്‍റിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തുന്നത്

Leave a Reply