Home » യുവ » നന്മയുടെ ചക്രമുരുട്ടാന്‍ വിദ്യാര്‍ത്ഥികളും;

നന്മയുടെ ചക്രമുരുട്ടാന്‍ വിദ്യാര്‍ത്ഥികളും;

നന്മയുടെ വിളവെടുപ്പിലൂടെ ഒരുപറ്റം വിദ്യാര്‍ഥികള്‍ കൈമാറിയത് ഒന്‍പത് ചക്രക്കസേരകള്‍. ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ എന്‍എസ്എസ് യൂണിറ്റ് നടത്തിയ ജൈവപച്ചക്കറികൃഷിയില്‍ നിന്നുള്ള വരുമാനത്തിലൂടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിലേക്ക് ചക്രക്കസേര വാങ്ങി നല്‍കുകയായിരുന്നു. ജില്ലയിലെ അംഗപരിമിത രോഗികള്‍ക്ക് ഇത് വിതരണം ചെയ്യും. എന്‍എസ്എസ് സീനിയര്‍ ക്യാംപേഴ്‌സ് അംഗങ്ങളായ നിബിന്‍ സെബാസ്റ്റ്യന്‍, അക്ഷയ് ബേബി, മഞ്ജുശ്രീ ഗോപാല്‍, എച്ച്. ഹരിത, ഹൃദ്യ, വി. ബിനൂപ്, ജിന്‍സണ്‍ കെ. ഫ്രാന്‍സിസ്, ഒ.ബി. ഷിജില്‍, സി. നീരജ്, അതുല്‍ അഗസ്റ്റിന്‍,അരുണ്‍ തമ്പി, അജിന്‍ ഷാജി എന്നിവരുടെ പരിചരണത്തിലാണ് കൃഷി നടത്തിയത്.

ക്യാംപസിന്റെ വിവിധ ഭാഗങ്ങളില്‍ മുളക്, വെണ്ട, വഴുതന, ചീര എന്നിവയാണ് കൃഷി ചെയ്തത്.ഒരോ തവണയും 12.5 കിലോ മുളകു വിളവെടുപ്പു നടത്താറുണ്ട്. ഇത്തരത്തില്‍ വിളവെടുക്കുന്നവ കോളജിലെ അധ്യാപകരും ജീവനക്കാരും തന്നെയാണ് വാങ്ങുന്നത്. കീടനാശിനി പ്രയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ചാണു കുട്ടികള്‍ കൃഷി ചെയ്തത്. ഓരോ തവണ ലഭിക്കുന്ന തുകയും സ്വരൂപിച്ചശേഷം മുഴുവന്‍തുകയും ഉപയോഗിച്ച് പാലിയേറ്റീവിലേക്ക് ഒന്‍പത് ചക്രക്കസേര വാങ്ങി നല്‍കുകയായിരുന്നു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിബിച്ചന്‍ എം. തോമസ് അധ്യക്ഷത വഹിച്ചു. ഫാ. എന്‍.ജെ. ആന്റോ, ആശാ മാത്യു, ജീനോ മാത്യു, ജോസ് പുളിമൂട്ടില്‍, സി. ബിജു, ജോയ്‌സ് ടോം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply