Home » യാത്ര » കാലവര്‍ഷം ദുര്‍ബലമായതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീകാര്‍പ്പറ്റിംഗ് സെപ്റ്റംബറില്‍ പുനരാരംഭിക്കാന്‍ തീരുമാനം

കാലവര്‍ഷം ദുര്‍ബലമായതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീകാര്‍പ്പറ്റിംഗ് സെപ്റ്റംബറില്‍ പുനരാരംഭിക്കാന്‍ തീരുമാനം

കാലവര്‍ഷം ദുര്‍ബലമായതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീകാര്‍പ്പറ്റിംഗ് സെപ്റ്റംബറില്‍ പുനരാരംഭിക്കാന്‍ തീരുമാനം. മഴയെ തുടര്‍ന്ന് മേയ് 15 ഓടെയാണ് പ്രവൃത്തി നിര്‍ത്തിയത്. നാലാംഘട്ട പ്രവൃത്തികളാണ് അടുത്ത മാസം മുതല്‍ ആരംഭിക്കുന്നത്.

ഇതിനുളള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. പിന്നീട് വൈദ്യൂതീകരണം നടത്തും. ഇതിനു ശേഷം എയര്‍പോര്‍ട്ട് അഥോറിറ്റി ചെന്നൈ കാര്യാലയത്തിന് റണ്‍വേ നവീകരണ റിപ്പോര്‍ട്ട് നല്‍കും.ഇവര്‍ ഡല്‍ഹി കാര്യാലയത്തിന് കൈമാറുന്ന റിപ്പോര്‍ട്ട് പിന്നീട് ഡിജിസിഎക്ക് കൈമാറും.

ഇവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും വിമാനമിറങ്ങാന്‍ അനുമതി നല്‍കുക. ഡിസംബര്‍ പകുതിയോടെ റണ്‍വേ പൂര്‍ത്തീകരിക്കാനാവുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.ജനാര്‍ദന്‍ പറഞ്ഞു. എന്നാല്‍ മേയ് ഒന്നുമുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണവും ജൂണ്‍ മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെ റണ്‍വേ അടച്ചിടുകയും ചെയ്തിരുന്നു. നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്.

രണ്ടു മണിക്കൂര്‍ ടാറിംഗും ശേഷിക്കുന്ന ആറു മണിക്കൂര്‍ ടാറിംഗ് ഉറച്ച് സെറ്റാവാനുമാണ് അടച്ചിട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം ടാറിംഗ് ഇളകും. കാലവര്‍ഷം ജൂണില്‍ എത്തുമെന്ന കണക്ക് കൂട്ടലില്‍ നവീകരണം നടത്തി വരികയായിരുന്നു. നാലുവര്‍ഷത്തിലൊരിക്കല്‍ റണ്‍വ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കണമെന്നാണ് വ്യോമയാന ചട്ടം.

Leave a Reply